Breaking News

കൊന്നക്കാട് നന്മ സൊസൈറ്റിയുടെ ആംബുലൻസ് സർവീസ് ഫ്ലാഗ് ഓഫ്‌ ചെയ്തു


കൊന്നക്കാട് :മലയോര മേഖല കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കൊന്നക്കാട് നന്മ സൊസൈറ്റിയുടെ ആദ്യ സംരംഭമായ ആംബുലൻസ് സർവീസിന് തുടക്കമായി. ആംബുലൻസിന്റെ അപര്യാപ്തത മൂലം മലയോര മേഖലയിൽ രോഗികൾ നേരിടുന്ന ബുദ്ധിമുട്ട് പരിഹരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ആംബുലൻസ് സർവീസ് തുടങ്ങിയിരിക്കുന്നത്. കൊന്നക്കാട് ടൗണിൽവെച്ച് നടന്ന പൊതുയോഗം ബളാൽ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ രാജു കട്ടക്കയം ഉത്ഘാടനം ചെയ്തു. കൊന്നക്കാട് നന്മ സൊസൈറ്റി പ്രസിഡന്റ്‌ വി.സെബാസ്റ്റ്യൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു.സഹജീവി സ്നേഹത്തിന്റെ ഉത്തമ ഉദാഹരണമായി അവയവ ദാനo നടത്തി മാതൃകയായ ഫാ. ജോർജ് പഴേപറമ്പിൽ ആംബുലൻസ് സർവീസിന്റെ ഫ്ലാഗ് ഓഫ് കർമ്മം  നിർവഹിച്ചു.കൊന്നക്കാട് നന്മ സൊസൈറ്റി യുടെ രക്ഷാധികാരി ഡോ :വിലാസിനി മദനഗോപാൽ ഫാ :ജോർജ് പഴേപറമ്പിലിനെ ചടങ്ങിൽ ആദരിച്ചു. പഞ്ചായത്ത്‌ അംഗങ്ങളായ പി സി രഘു നാഥൻ, ബിൻസി ജെയിൻ,മോൻസി ജോയ്,കെ. വി.വി.എസ്. കൊന്നക്കാട് യൂണിറ്റ്‌ പ്രസിഡന്റ്‌ എ.ടി. ബേബി,കൊന്നക്കാട് സെന്റ് മേരിസ് ചർച്ച് വികാരി ഫാ ജോർജ് വെള്ളരിങ്ങാട്ട്,മുഹമ്മദ്‌ റാശിദ് സഖാഫി കൊന്നക്കാട് മുഹ് യദിൻ ജുമാ മസ്ജിദ്, ബാലഗോപാലൻ കൊന്നക്കാട് ശ്രീമുത്തപ്പൻ മടപ്പുര, പൊതു പ്രവർത്തകയായ രമണി കെ എസ്, നഴ്സിംഗ് പ്രതിനിധി ഡാർലിൻ ജോർജ് കടവൻ എന്നിവർആശംസകൾ അർപ്പിച്ച് സംസാരിച്ചു.ചടങ്ങിൽ കൊന്നക്കാട് നന്മ സൊസൈറ്റി സെക്രട്ടറി സിജുകുട്ടൻ പി. എസ്. സ്വാഗതവും ട്രഷറർ യൂസഫ് ചീനമ്മാടത്ത് നന്ദിയും പറഞ്ഞു.

No comments