Breaking News

ലൈസൻസില്ലാത്ത നാടൻ തിരതോക്കുമായി തായന്നൂർ സ്വദേശി അറസ്റ്റിൽ

അമ്പലത്തറ: ലൈസൻസില്ലാത്ത നാടൻ തിരതോക്കുമായി 49 കാരൻ അറസ്റ്റിൽ. തായന്നൂർ സർക്കാരി മൊയാലം ഹൗസിലെ ബി.നാരായണനെയാണ് അറസ്റ്റ് ചെയ്തത്. മരുതോം സെക്ഷൻ ഫോറസ്ററ് ഓഫീസർ ബി.എസ്. വിനോദ്കുമാറിന് രഹസ്യ വിവരം കിട്ടിയതിന്റെ അടിസ്ഥാനത്തിൽ അമ്പലത്തറ പോലീസ് സബ്ബ് ഇൻസ്പെക്ടർ കെ. ലതീഷും സംഘവും നടത്തിയ

പരിശോധനയിലാണ് തായന്നൂർ ഒരളക്കാട് എന്ന സ്ഥലത്ത് പാറപ്പള്ളിയിൽ താമസിക്കുന്ന സർഫാസ് എന്നയാളുടെ ഉടമസ്ഥതയിലുള്ള റബ്ബർ തോട്ടത്തിലെ ഷെഡിൽ നിന്നും ഇന്നലെ രാത്രി പ്രതിയെ അറസ്റ്റ് ചെയ്തത്.

No comments