Breaking News

തീവണ്ടിതട്ടി മരിച്ച അന്യസംസ്ഥാന തൊഴിലാളികളെ തിരിച്ചറിഞ്ഞു


കാഞ്ഞങ്ങാട്: ഇക് ബാൽ റെയിൽവേ ഗേറ്റിന് വടക്കുഭാഗം അതിഞ്ഞാൽ മാപ്പിള സ് കൂളിന് സമീപം തീവണ്ടി തട്ടിമരിച്ച അന്യസംസ്ഥാന യുവാക്കളെ തിരിച്ചറിഞ്ഞു.വെസ്റ്റ് ബംഗാൾ നാദിയനാസിർപൂർ സ്വദേശികളായ ദീൻ മുഹമ്മദ് മാലിഖിന്റെ മകൻ സന്തുമാലിഖ്(32) മൊയ്തീൻ ഷെയ്ഖിന്റെ മകൻ ഫാറൂഖ് ഷെയ്ക്ക്(23) എന്ന വരാണ് തീവണ്ടിതട്ടി മരിച്ചത്. കൊളവയലിൽ ക്വാർട്ടേഴ്സിൽ താമസക്കാരായ ഇരുവരും മൊബൈൽ ഫോണിൽ സംസാരി ച്ചുകൊണ്ട് റെയിൽപാളം മുറിച്ചുകടക്കുന്നതിനിടെ ഇരുപാള ങ്ങളിലൂടെയും വന്ന തീവണ്ടികൾ ഇവരെ ഇടിച്ച് തെറിപ്പ ക്കുകയായിരുന്നു. ഇന്നലെ രാത്രി ഏഴരയോടെയാണ് അപകടം ഉണ്ടായത്. ഇവരുടെ ഫോണുകൾ അപകടത്തിൽ പെട ട്ടിചിതറിയിരുന്നു. രാത്രി വൈകിയും ഇരുവരും തിരിച്ചെത്തത്തിനെതുടർന്ന് കൂടെ താമസിക്കുന്നവർ തിരച്ചിൽ നടത്തിയപ്പോഴാണ് മരിച്ച ഇരുവരെയും തിരിച്ചറിഞ്ഞത്. ഹോസ്ദുർ ഗ് പോലീസ് ഇൻക്വസ്റ്റ് നടത്തി മൃതദേഹങ്ങൾ ജില്ലാ ആശkasപ്രതിയിലേക്ക് മാറ്റി.

No comments