Breaking News

വെള്ളരിക്കുണ്ട് കാർഷിക ഗ്രാമവികസനബാങ്ക് പ്രസിഡന്റ് സെബാസ്റ്റ്യൻ പതാലിൽ അവിശ്വാസത്തിലൂടെ പുറത്ത്..


വെള്ളരിക്കുണ്ട് :  യൂത്ത്കോൺഗ്രസ്സ് മുൻ ജില്ലാപ്രസിഡന്റ് പ്രദീപ് കുമാറിനെ ബാങ്ക് ജോലിയിൽ നിന്നും പുറത്താക്കിയ ഡി. സി. സി. ജനറൽ സെക്രട്ടറി കൂടിയായബാങ്ക് പ്രസിഡന്റ് 

സെബാസ്റ്റ്യൻ പതാലി  ഭരണസമിതി അംഗങ്ങൾ കൊണ്ട് വന്ന അവിശ്വാസത്തിലൂടെ തൽ സ്ഥാനത്ത്‌ നിന്നും പുറത്തായി. ശനിയാഴ്ച രാവിലെ 11 മണിക്കാണ് കോൺഗ്രസ്സ് നിയന്ത്രണത്തിലുള്ള ബാങ്കിൽ അവിശ്വാപ്രമേയം നടന്നത്.

10  അംഗ ഭരണസമിതിയിൽ 6 പേരാണ് അവിശ്വാസപ്രമേയത്തെഅനുകൂലിച്ചത്. എ. സി. ജോസ്. പി. മുരളി. സവിത സുരേഷ്. പി. വിജയകുമാർ. കെ. നാരായണൻ. അഗസ്ത്യൻ ജോസഫ് എന്നീ ഡയരക്റ്റർ മാരാണ് നിലവിലെ പ്രസിഡന്റ് സെബാസ്റ്റ്യൻ പതാലിയെ എതിർത്ത് സംസാരിച്ചത്.

No comments