Breaking News

വെള്ളരിക്കുണ്ട് കാറളം പ്രിയദർശിനി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ജില്ലാതല വടംവലി മത്സരം മാർച്ച്‌ 16 ശനിയാഴ്ച...


വെള്ളരിക്കുണ്ട് : വെള്ളരിക്കുണ്ട് കാറളം പ്രിയദർശിനി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ജില്ലാതല വടം വലി മത്സരം മാർച്ച്‌ 16 ശനിയാഴ്ച വൈകുന്നേരം 7 മണിമുതൽ വെള്ളരിക്കുണ്ട് ടൗണിൽ സഹകരണാശുപത്രിക്ക് സമീപം പ്രതേകം തയ്യാറാക്കിയ സ്റ്റേഡിയത്തിൽ നടത്തും. കണ്ണൂർ കാസർഗോഡ് ജില്ലകളിലെ പ്രമുഖ ടീമുകൾ തങ്ങളുടെ കരുത്തുകൾ കാട്ടി ഏറ്റുമുട്ടും.ട്രോഫികൾക്ക് പുറമെ ഒന്നാം സമ്മാനമായി 15001 രൂപയും, രണ്ടാം സമ്മാനമായി 10001 രൂപയും, മൂന്നാം സമ്മാനമായി 7501 രൂപയും നൽകും കൂടാതെ മറ്റനവധി ആകർഷകകരമായ സമ്മാനങ്ങളും വിതരണം ചെയ്യും. മുഴുവൻ നാട്ടുകാരെയും വടംവലി ആസ്വദിക്കുവാൻ സ്വാഗതം ചെയ്യുന്നുവെന്നു സംഘാടകർ അറിയിച്ചു.



No comments