Breaking News

കൈക്കൂലി വാങ്ങിയ വില്ലേജ് ഫീൽഡ് അസിസ്റ്റന്റിനെ വിജിലൻസ് ഡിവൈഎസ്പി പിടികൂടി കാറഡുക്ക കർമ്മംതൊടിയിലെ കെ.നാരായണയെ (47)ആണ് കാസർകോട് താലൂക്ക് ഓഫീസിന് മുന്നിൽ വെച്ച് അറസ്റ്റ് ചെയ്തത്


കാസർകോട്: കൈവശ ഭൂമിക്ക് പട്ടയം നൽകാൻ ഇരുപതിനായിരം രൂപ കൈക്കൂലി വാങ്ങിയ വില്ലേജ് ഫീൽഡ് അസിസ്റ്റന്റിനെ കാസർകോട് വിജിലൻസ് ഡിവൈഎസ്പി വി.ഉണ്ണികൃഷ്ണനും സംഘവും കയ്യോടെ പിടികൂടി. അഡൂർ വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് കാറഡുക്ക കർമ്മംതൊടിയിലെ കെ.നാരായണയെ (47)ആണ് കാസർകോട് താലൂക്ക് ഓഫീസിന് മുന്നിൽ വെച്ച് അറസ്റ്റ് ചെയ്തത്. ആദൂർ ആലന്തടുക്ക ഹൗസിൽ പി.രമേശന്റെ പരാതിയിലാണ് നാരായണനെ അറസ്റ്റ് ചെയ്തത്.

നൂറു വർഷത്തിലേറെ രമേശന്റെ ഇളയമ്മ ജാനകിയുടെ കുടുംബത്തിന്റെ കൈവശമുള്ള ജൻമി കുടിയായ്മയായി കിട്ടിയ അടൂർ വില്ലേജിലെ പാണ്ടിവയലിലെ 54 സെന്റ് ഭൂമിക്ക് പട്ടയം ലഭിക്കാനാണ് നാരായണ 20,000 രൂപ കൈക്കൂലി ആവശ്യപ്പെട്ടത്. 2023 സെപ്റ്റംബർ 16നാണ് രമേശനും ഇളയമ്മ ജാനകിയും കാസർകോട് ലാൻഡ് ട്രിബൂണിൽ ജാനകിയുടെ പേരിൽ അപേക്ഷ നൽകിയത്. അപേക്ഷ പരിശോധിച്ചു എസ് എം പ്രപ്പോസൽ നൽകുന്നതിന് അടൂർ വില്ലേജ് ഓഫീസിലേക്ക് അയച്ചിരുന്നു. സ്ഥലം പരിശോധിച്ച് പ്രപ്പോസൽ നൽകുന്നതിനാണ് വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് നാരായണൻ 20000 രൂപ കൈക്കൂലി ആവശ്യപ്പെട്ടത്. അതിനിടയിൽ വില്ലേജ് ഓഫീസർ താലൂക്ക് ഇലക്ഷൻ സെല്ലിലേക്ക് ട്രാൻസ്ഫർ ആവുകയും ചെയ്തു. ശനിയാഴ്ച താലൂക്ക് ഓഫീസിൽ വെച്ച് സ്ഥലം മാറിപ്പോയ വില്ലേജ് ഓഫീസറെ കണ്ട് ഫയൽ ശരിയാക്കിത്തരാമെന്നും 20,000 രൂപയുമായി താലൂക്ക് ഓഫീസിലേക്ക് എത്തണമെന്നും നാരായണ ആവശ്യപ്പെടുകയായിരുന്നു. നാരായണൻ ഇക്കാര്യം വിജിലൻസ് അധികൃതരെ അറിയിക്കുകയായിരുന്നു. വിജിലൻസ് അധികൃതർ നൽകിയ പണം രമേശനിൽ നിന്നും വാങ്ങിയശേഷം കെ. ൽ -14- എൻ 6753 നമ്പർ മാരുതി 800 കാറിൽ താലൂക്ക് ഓഫീസിലേക്ക് വരുന്നതിനിടയിലാണ് വിജിലൻസ് ഡിവൈഎസ്പി വി. ഉണ്ണികൃഷ്ണന്റെ നേതൃത്വത്തിലുള്ള വിജിലൻസ് സംഘം വാഹനം തടഞ്ഞു നിർത്തി കൈക്കൂലി പണവുമായി കയ്യോടെ പിടികൂടിയത്.

ചെർക്കള ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പാൾ ടി.വി വിനോദ് കുമാർ, സബ് ഇൻസ്പെക് ടർമാരായ ഈശ്വരൻ നമ്പൂതിരി, കെ. രാധാകൃഷ്ണൻ കെ, പി വി സതീശൻ വി. എം മധുസൂതനൻ വി എം, അസി. സബ് ഇൻസ്പെക്ടർ വി ടി സുഭാഷ് ചന്ദ്രൻ, സീനിയർ സിവിൽ പോലിസ് ഓഫീസർമാരായ വി.രാജീവൻ, പി. വി സന്തോഷ്, കെ വി. ജയൻ കെ.വി, ബിജു, കെ.ബി പ്രദീപ്, വി എം, ഷീബ കെ.വി. പ്രമോദ് കുമാർ കെ, കൃഷ്ണൻ ടി, രതീഷ് എ.വി എന്നിവരുമുണ്ടായിരുന്നു.

No comments