Breaking News

മലയോരത്ത് തീ പിടുത്തം തുടർകഥ.. വെള്ളരിക്കുണ്ട് പ്രകാശ് എസ്റ്റേറ്റിൽ തീ പിടുത്തം ; തീ അണക്കാനുള്ള ശ്രമങ്ങൾ തുടരുന്നു


വെള്ളരിക്കുണ്ട് : വെള്ളരിക്കുണ്ട് ടൗണിന് തൊട്ടടുത്ത പ്രകാശ് എസ്റ്റേറ്റിൽ തീ പിടുത്തം. തീ അണക്കാനുള്ള രക്ഷാപ്രവർത്തനം തുടരുന്നു.കുറ്റിക്കോലിൽ നിന്നെത്തിയ ഫയർ ഫോഴ്‌സും നാട്ടുകാരും ചേർന്നാണ് തീ അണക്കാനുള്ള പ്രവർത്തനം നടത്തുന്നത്. 
ഫയർ ഫോഴ്‌സിന് പുറമെ മുൻ വാർഡ് മെമ്പർ ബിജു തുളുശ്ശേരി, മനോജ്‌ ഒരീത്തയിൽ, ജസ്റ്റിൻ എന്നിവർ രക്ഷാ പ്രവർത്തനത്തിന് നേതൃത്വം നൽകി.

ഇന്ന് ഉച്ചക്ക് ശേഷമാണ് തീ പടർന്നത്.റബ്ബർ തോട്ടങ്ങളിലേടക്കം തീ പടർന്നതിനാൽ നഷ്ടം ഇതുവരെ പറയാറായിട്ടില്ല.എല്ലാം വർഷവും മിക്കവാറും തീ പിടിച്ചു അപകടം ഉണ്ടാവുന്ന സ്ഥലമാണ് പ്രകാശ് എസ്റ്റേറ്റ്. അടുത്തിടെ ടൗണിന് തൊട്ടടുത്ത്‌ സ്ഥിതി ചെയ്യുന്ന വിമല എസ്റ്റേറ്റിലും തീ പിടിച്ചിരുന്നു. ഏറെ പണിപെട്ടാണ് അന്ന് തീ അണച്ചത്. അതിന് മുൻപ് പരപ്പ പള്ളത്തുമലയിലും വൻ തീ പിടുത്തം ഉണ്ടായിരുന്നു.ഏറെ കാലമായുള്ള മലയോര വാസികളുടെ ആവശ്യമായ ഫയർ ഫോഴ്സ് യൂണിറ്റ് ഇന്നും കടലാസ്സിൽ ഉറങ്ങി കിടക്കുകയാണ് . മലയോര താലൂക്ക് ആസ്ഥാനമായ വെള്ളരിക്കുണ്ടിൽ ഉടനടി ഒരു ഫയർ ഫോഴ്സ് യൂണിറ്റ് പ്രവർത്തനം ആരംഭിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.




No comments