Breaking News

വെസ്റ്റ് എളേരി പഞ്ചായത്ത് ജലബജറ്റ് തയ്യാറായി പഞ്ചായത്ത് പ്രസിഡൻ്റ് ഗിരിജ മോഹൻ ജലബജറ്റ് വികസന സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ മോളിക്കുട്ടി പോളിന് നൽകി പ്രകാശനം ചെയ്തു


വെസ്റ്റ് എളേരിപഞ്ചായത്തു ജലബജറ്റ് തയ്യാറായി. കോഴിക്കോട് സി.ഡബ്ള്യു.ആർ.ഡി.എം മായി സഹകരിച്ച് ഹരിതകേരള മിഷൻ്റെ നേതൃത്വത്തിലാണ് ജലബജറ്റ് തയ്യാറാക്കിയത്. ഒരു വർഷക്കാലയളവിൽ പെയ്യുന്ന മഴയുടെ അളവ് കണ്ടെത്തുകയും ചെലവ് ആയി വരുന്ന വെള്ളത്തിൻ്റെ അളവ് നിർണ്ണയിക്കുകയും ഏതേതു മാസത്തിലാണ് മിച്ചം കമ്മി എന്നു കണ്ടെത്തുകയും ചെയ്യുന്നു. കമ്മി ഭാവിയിൽ നികത്താനാവശ്യമായ പ്രവൃത്തികൾ തൊഴിലുറപ്പുമായി ഏകോപിപ്പിച്ച് എറ്റെടുക്കാൻ ജലബജറ്റിൽ നിർദ്ദേശിക്കുന്നു.

   പ്രകാശന ചടങ്ങിൽ വെസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത് വൈ പ്രസിഡൻ്റ് പി സി ഇസ്മായിൽ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡൻ്റ്

 ഗിരിജ മോഹൻ ജലബജറ്റ് വികസന സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ മോളിക്കുട്ടി പോളിനു നൽകി പ്രകാശനം ചെയ്തു. ഹരിത കേരള മിഷൻ ആർ.പി.രാഘവൻ.കെ.കെ. തങ്കച്ചൻ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ ക്ഷമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഖില സിബി മെമ്പർമാരായ ലിജിന എംവി ടിവി രാജീവൻ മുഹമ്മദ് ശരീഫ് വാഴപ്പള്ളി സിപി സുരേശൻ ബിന്ദു മുരളീധരൻ പ്രമോദ് എം വി ലില്ലിക്കുട്ടി ഇ ടി ജോസ് ജെയിംസ് ടി എ, ഉദ്യോഗസ്ഥർ ,സംബന്ധിച്ചു.പഞ്ചായത്തു സെക്രട്ടറി കെ.പങ്കജാക്ഷൻ സ്വാഗതവും എച്ച്.സി.നാസർ നന്ദിയും പറഞ്ഞു

No comments