ജില്ലയിലെ നിരവധി വാഹന മോഷണ കേസിലെ പ്രതി അറസ്റ്റിൽ
നിരവധി വാഹന മോഷണ കേസിലെ പ്രതിയായ മുളിയാറിനടുത്തുള്ള ബാലനടുക്കം സ്വദേശി ഉമര്‍ ഫാറൂക്കിനെയാണ് (23) ഹോസ്ദുര്‍ഗ് ഇന്‍സ്പെക്ടര്‍ ആസാദിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് പാര്‍ക്ക് ചെയ്ത കണ്ണൂര്‍ സര്‍വകലാശാല അസ്സിസ്റ്റ്ന്റ് പ്രിയദര്‍ശന്റെ ബൈക്ക് മോഷണം പോയ കേസിലാണ് അറസ്റ്റ് നടന്നത്. അനേഷണത്തിന്റെ ഭാഗമായി 20 ഓളം സിസിടിവി പരിശോധന നടത്തിയതിന്റെ അടിസ്ഥാനത്തില്‍ ആദൂര്‍ സ്റ്റേഷന്‍ പരിധിയില്‍ വെച്ചാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഒമര്‍ ഫാറൂഖ് മുന്‍പും വാഹന മോഷണ കേസില്‍ പ്രതിയായിരുന്നു. അനേഷണ സംഘത്തില്‍ സബ് ഇന്‍സ്പെക്ടര്‍മാരായ ജയേഷ്, പ്രേമരാജന്‍, സീനിയര്‍ സിവില്‍ പോലീസായ റഹീം, ഷൈജു വെള്ളൂര്‍ രജീഷ് കൊടക്കാട് എന്നിവരും ഉണ്ടായിരുന്നു.
No comments