Breaking News

ചെറുപുഴയിൽ ടോറസ്സ് ലോറി ഇടിച്ച് ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു



ചെറുപുഴ : ടോറസ്സ് ലോറി ഇടിച്ച് ബൈക്ക് യാത്രക്കാരന് ദാരുണ അന്ത്യം. ചെറുപുഴ മേലേ ബസാറിൽ രാവിലെ 6 മണിയോടെയാണ് അപകടം.

കരുവങ്കയത്തെ പുതുശ്ശേരി കണ്ണൻ നായർ, ലക്ഷ്മി ദമ്പതികളുടെ മകൻ കുമാരൻ( 60) ആണ് മരിച്ചത്.ഭാര്യ ഉഷ, മക്കൾ ദീപ, ശ്രുതി , സൂരജ് (UK ) മരുമക്കൾ: പ്രതീപ് കുണ്ടംകുഴി, സന്തോഷ് ചളക്കടവ്: സഹോദരങ്ങൾ: വേണു, ഗോപാലൻ, ശോഭ, പ്രീത .സംസ്ക്കാരം ഇന്ന് (തിങ്കൾ) വൈകുന്നേരം 5 മണിക്ക് വീട്ടുവളപ്പിൽ - കല്ലുവെട്ട് തൊഴിലാളിയാണ് പയ്യന്നൂർ മാത്തിൽ ഭാഗത്ത് ജോലിക്കായി പോവുകയായിരുന്ന സമയത്ത് രാജഗിരി ക്വാറിയിൽ നിന്നും കരിങ്കല്ല് കയറ്റിവന്ന ടോറസ് ലോറി ഇടിക്കുകയായിരുന്നു . ഇടിച്ച വാഹനം നിർത്താതെ പോയെങ്കിലും പിന്നിട് ചെറുപുഴ പോലീസ് ലോറി കസ്റ്റഡിയിൽ എടുത്തു .




No comments