കണ്ണപുരത്ത് ബൈക്കും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ചത് കാസർകോട് സ്വദേശി
തളിപ്പറമ്പ്: കണ്ണപുരത്ത് ബൈക്കും ലോറിയും കൂട്ടിയി ടിച്ചുണ്ടായ അപകടത്തിൽ മ രിച്ചത് കാസർകോട് കട്ടത്തടുക്ക സ്വദേശി കട്ടത്തടുക്ക മുഹിമ്മാത്ത് നഗറിൽ താമസിക്കുന്ന അറന്തോട്, മുഹമ്മദ് ഹാജിയുടെ മകൻ അബൂബക്കർ സിദ്ദി ഖാണ് (20) മരിച്ചത്. സഹയാ ത്രികനായ മലപ്പുറം, പൊന്മാള, ചപ്പനങ്ങാടി പാള ഹൗസി ലെ അലവിക്കുട്ടിയുടെ മകൻ
മുഹമ്മദ് അൻസാറിന്(20) ഗുരുതരമായി പരിക്കേറ്റു. ഇയാൾ ആശുപത്രിയിലാണ്. ഇന്ന് രാവിലെ കണ്ണപുരം റെയിൽവെ സ്റ്റേഷന് സമീപത്താണ് അപകടം. കണ്ണൂർ ഭാഗത്തേക്ക് പോ വുകയായിരുന്ന ലോറിയാണ് അബൂബക്കർ സിദ്ദിഖും സു ഹൃത്തും സഞ്ചരിച്ചിരുന്ന ബൈക്കിൽ ഇടിച്ചത്. ബാഗിൽ ഉ ണ്ടായിരുന്ന ആധാർ കാർഡിൽ നിന്നാണ് മുഹമ്മദ് അൻസാറിലെ തിരിച്ചറിഞ്ഞത്.
അബൂബക്കർ സിദ്ദിഖിനെ മണിക്കൂറുകൾക്ക് ശേഷമാണ് തിരിച്ചറിഞ്ഞത്. മലപ്പുറത്തെ മുതഅല്ലിം വിദ്യാർത്ഥിയാണ് അബൂബക്കർ സിദ്ദിഖ്. കണ്ണപുരം പോലീസ് കേസെടുത്തു. സഫിയയാണ് അബൂബക്കർ സിദ്ദിഖിന്റെ മാതാവ്. ശബീർ, ജാഫർ, ജുനൈദ്, ഫാറൂഖ് എന്നിവർ സഹോദരങ്ങൾ. ഒരു സഹോദരിയുമുണ്ട്.
No comments