Breaking News

പത്രിക സമർപ്പിക്കാൻ ആദ്യ ടോക്കൺ കിട്ടിയില്ല; പ്രതിഷേധിച്ച് രാജ്‌മോഹൻ ഉണ്ണിത്താൻ


കാസര്‍കോട് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള ടോക്കണിന്റെ പേരില്‍ തര്‍ക്കം. ജില്ലാ സിവില്‍ സ്റ്റേഷനിലെ ക്യൂവില്‍ ആദ്യം നിന്ന തനിക്ക് ആദ്യത്തെ ടോക്കണ്‍ നല്‍കിയില്ലെന്നാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥിയും സിറ്റിങ് എംപിയുമായ രാജ്‌മോഹന്‍ ഉണ്ണിത്താന്റെ പരാതി. 9 മണി മുതല്‍ ക്യൂവില്‍ നില്‍ക്കുന്ന തന്നെ തടഞ്ഞ് ആദ്യ ടോക്കണ്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം.വി ബാലകൃഷ്ണന് നല്‍കാന്‍ ശ്രമമെന്നാണ് പരാതി ഉന്നയിച്ചത്. എന്നാല്‍ രാവിലെ 7 മണിക്ക് തന്നെ താന്‍ കളക്ട്രേറ്റില്‍ എത്തിയെന്നും സിസിടിവി ക്യാമറ പരിശോധിച്ചാല്‍ മനസിലാകുമെന്നും ഇടത് സ്ഥാനാര്‍ത്ഥി എം.വി ബാലകൃഷ്ണന്റെ പ്രതിനിധി അസീസ് കടപ്പുറം പറയുന്നു. ഈ വാദം വകവയ്ക്കാതെ കളക്ട്രേറ്റില്‍ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പ്രതിഷേധിക്കുകയാണ്.

സംഭവത്തെ കുറിച്ചു രാജ്‌മോഹൻ ഉണ്ണിത്താന്റെ കുറിപ്പ് 

ഞാൻ വിശ്വാസിയാണ് 

അതിനാൽ തന്നെ പത്രിക്കാ സമർപ്പണത്തിന് സമയം കുറിച്ചതാണ്. 

അതാണ് ഇടത് പക്ഷത്തിന് വേണ്ടി വരണാധികാരി ആട്ടിമറിച്ചത്. 

നാമ നിർദ്ദേശ പത്രിക സമർപ്പിക്കുന്ന ഇന്ന് രാവിലെ മധൂർ മദനന്ദേശ്വര സിദ്ധിവിനായക ക്ഷേത്രത്തിൽ ദർശനം നടത്തി നേരെ കളക്ട്രേറ്റിൽ 9 മണി മുതൽ 10 മണിവരെ ടോക്കൺ കൗണ്ടറിന് മുൻപിൽ പത്രിക സമർപ്പണത്തിന്റെ മുൻഗണന ടോക്കണായി ക്യു നിൽക്കുകയായിരുന്നു 9.30ന് ക്രൈയിം ബ്രാഞ്ച് DYSP വന്ന് LDF സ്ഥാനാർത്ഥിക്ക് നേരത്തെ ടോക്കൺ നൽകിയെന്നും നിങ്ങൾക്ക് രണ്ടാമത്തെ ടോക്കൺ നൽകാമെന്നും പറഞ്ഞു.  

മുഖ്യ തിരഞ്ഞെടുപ്പ് വരണാധികാരിയായ ജില്ലാ കളക്ടർ ഭരണ പാർട്ടിക്ക് വേണ്ടി പക്ഷപാതപരമായി പെരുമാറിയത്തിൽ പ്രതിക്ഷേധിച്ച് കാസറഗോഡ് എം എൽ എ  എൻ എ നെല്ലിക്കുന്നിനും,  മഞ്ചേശ്വരം എം എൽ എ  എ കെ എം അഷ്‌റഫിനും സഹപ്രവർത്തകർക്കുമൊപ്പം  കളക്ടർ ചേമ്പറിന് മുൻപിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു.

No comments