Breaking News

കരിന്തളം കുമ്പളപ്പള്ളി സ്വദേശിയായ യുവാവ് മരത്തിൽ തൂങ്ങി മരിച്ച നിലയിൽ


നീലേശ്വരം :യുവാവിനെ വീടിന് മുന്നിൽ മരത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കരിന്തളം ഉമിച്ചി കുറ്റിയാട്ടെ ബീരൻ മകൻ കെ.വി. രാജേഷ് 35 ആണ് മരിച്ചത്. ഇന്ന് രാവിലെ 7 മണിക്കാണ് മരിച്ച നിലയിൽ കണ്ടത്. യുവാവ് നാല് ദിവസമായി ബന്ധു വീട്ടിൽ ആയിരുന്നു താമസം .

ചിരുത മാതാവ്. ഭാര്യ: ചാന്ദിനി. മക്കൾ: യദുരാജ് ദിയ. പണയിലെ തൊഴിലാളിയാണ്. നീലേശ്വരം പൊലീസ് ഇൻക്വസ്റ്റ് നടത്തി.

No comments