Breaking News

എൽ.ഡി.എഫ് സ്ഥാനാർത്ഥിയെ വിജയിപ്പിക്കുക ; പരപ്പയിൽ ലോക്കൽ തെരഞ്ഞെടുപ്പ് കമ്മറ്റി പൊതുയോഗം സംഘടിപ്പിച്ചു


പരപ്പ : കാസർഗോഡ് പാർലമെൻറ് മണ്ഡലം ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി എം.വി. ബാലകൃഷ്ണൻ മാസ്റ്ററിനെ വിജയിപ്പിക്കണമെന്ന് അഭ്യർത്ഥിച്ചുകൊണ്ട് പരപ്പയിൽ ലോക്കൽ തെരഞ്ഞെടുപ്പ് കമ്മറ്റി പൊതുയോഗം സംഘടിപ്പിച്ചു. പൊതുയോഗം എൽ.ഡി.എഫ് ജില്ലാ നേതാവും, മുൻ എം.എൽ.എയുമായ കെ.വി. കുഞ്ഞിരാമൻ ഉദ്ഘാടനം ചെയ്തു. കേരള കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി കുര്യാക്കോസ് പ്ലാപ്പറമ്പൻ, എൻ.പുഷ്പരാജൻ, രാഘവൻ കൂലേരി,പി.വി. ചന്ദ്രൻ, കെ.ഭാസ്കരൻ അടിയോടി തുടങ്ങിയവർ പ്രസംഗിച്ചു. മൂസ.പി. യൂസഫ് അധ്യക്ഷത വഹിച്ചു. എ.ആർ.രാജു സ്വാഗതം പറഞ്ഞു.

  പൊതുയോഗത്തിനു മുമ്പായി കേരള പ്രവാസി സംഘം നീലേശ്വരം ഏരിയ കമ്മിറ്റി ഒരുക്കിയ "ചോദ്യം " തെരുവ് നാടകവും ഉണ്ടായിരുന്നു.

No comments