Breaking News

പരപ്പ സ്വദേശിയായ യുവാവ് ജോലിക്കിടെ കുഴഞ്ഞ് വീണ് മരിച്ചു


പരപ്പ് : ജോലിക്കിടെ കുഴഞ്ഞ് വീണ യുവാവിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.പരപ്പ, പട്ടളത്തെ രഘു (38 ) ആണ് മരിച്ചത്. ബളാലിലെ ജോലി സ്ഥലത്ത് ഇന്ന് വൈകീട്ട് കുഴഞ്ഞു വീണതിനെ തുടർന്ന് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം ജില്ലാശുപത്രിയിൽ. നിർമ്മാണ തൊഴിലാളിയാണ്. നേരത്തെ പടന്നക്കാട് താമസിച്ച് ജോലി ചെയ്തിരുന്നു. രണ്ട് വർഷം മുൻപായിരുന്നു വിവാഹം.

No comments