എം.ഡി.എം.എ.യും കഞ്ചാവുമായി രണ്ട് ഉത്തരാഖണ്ഡ് സ്വദേശികളടക്കം അഞ്ചുപേരെ അറസ്റ്റു ചെയ്തു
ബദിയഡുക്ക : എം.ഡി.എം.എ.യും കഞ്ചാവുമായി രണ്ട് ഉത്തരാഖണ്ഡ് സ്വദേശികളടക്കം അഞ്ചുപേരെ ബദിയഡുക്ക എസ്.ഐ. എൻ. അൻസാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റു ചെയ്തു. 6.78 ഗ്രാം എം.ഡി.എം.എ.യും 71.10 ഗ്രാം കഞ്ചാവും ഇവരിൽനിന്ന് പിടിച്ചെടുത്തു.
വെള്ളിയാഴ്ച വൈകുന്നേരം നാലുമണിയോടെ ബദിയഡുക്ക കുക്കുംകൂടൽ കുട്ടക്കണിയിൽ അതിഥിത്തൊഴിലാളികൾ താമസിക്കുന്ന വാടകമുറിയിൽവെച്ചാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഉത്തരാഖണ്ഡ് സ്വദേശികളായ വാസിൽ ഖാൻ (26), അർഫാബ് (27), കാസർകോട് സ്വദേശികളായ അബൂബക്കർ (30), പി.എ. അബ്ദുള്ള (25), കെ.എ. മുഹമ്മദ് ഇർഫാൻ (32) എന്നിവരുമാണ് അറസ്റ്റിലായത്.
No comments