യുവതിയെ പെട്രോൾ ഒഴിച്ച് തീ കൊളുത്തി കൊലപ്പെടുത്താൻ ശ്രമം യുവാവിനെതിരെ വെള്ളരിക്കുണ്ട് പോലീസ് കേസ് എടുത്തു
വെള്ളരിക്കുണ്ട് : നടുറോഡിൽ യുവതിയെ ദേഹത്ത് പെട്രോൾ ഒഴിച്ച് തീ കൊളുത്തി കൊലപ്പെടുത്താൻ ശ്രമം. കൊന്നക്കാട് ഇന്നലെ വൈകീട്ടാണ് സംഭവം.
കൊന്നക്കാട് സ്വദേശിനി ബിന്ദു ഷാജി (41) യുടെ ദേഹത്താണ് പെട്രോൾ ഒഴിച്ച് തീ വെക്കാൻ ശ്രമമുണ്ടായത്. സംഭവത്തിൽ പ്രശാന്ത് എന്ന ദീപുവിനെതിരെ വെള്ളരിക്കുണ്ട് പൊലീസ് വധശ്രമത്തിന് കേസെടുത്തു. രണ്ട് പ്ലാസ്റ്റിക്
കുപ്പികളിൽ പെട്രോളും തീപ്പെട്ടിയും കരുതി യുവതിയുടെ അടുക്കലെത്തുകയും ദേഹത്ത് പെട്രോൾ ഒഴിച്ച് തീ കൊളുത്തി കൊല്ലുമെന്ന് പറഞ്ഞ് പോക്കറ്റിൽ നിന്നും തീ പെട്ടി എടുത്ത് ഉരച്ച് കത്തിക്കാൻ ശ്രമിച്ചതായാണ് പരാതി. യുവതി പ്രതിക്ക് കൊടുത്ത പണം തിരികെ ചോദിച്ചിരുന്നു. പണം നൽകാത്തതിനെ തുടർന്ന് പ്രതിയുടെ മൊബൈൽ ഫോൺ വാങ്ങി വെച്ചതാണ് സംഭവത്തിന് കാരണമെന്ന് പറയുന്നു.
No comments