Breaking News

25 ലക്ഷം തട്ടിയെടുത്ത കേസിൽ അമ്പലത്തറ ഗുരുപുരം കള്ളനോട്ട് കേസിലെ പ്രതികൾ അറസ്റ്റിൽ


കാഞ്ഞങ്ങാട് : കഴിഞ്ഞ മാസം 22 ന് 9.96 കോടി കള്ളനോട് പിടികൂടി കേസിൽ ജാമ്യത്തിൽ വിട്ട പ്രതികൾ പ്രവാസിയുടെ 25 ലക്ഷം രൂപ തട്ടിയെടുത്ത കേസി അറസ്റ്റിലായി. മൗവ്വൽ, പരയങ്ങാനം വീട്ടിൽ സുലൈമാൻ (51),പെരിയ സി എച്ച് ഹൗസിൽ അബ്ദുൽ റസാഖ് (51) എന്നിവരാണ് അറസ്റ്റിലായത്. മംഗാലാപുരം ബോജയ് ഭാരതി നഗറിലെ മുൻ പ്രവാസി റോമറ്റ് ഡിസൂസയുടെ പരാതിയിലാണ് ഇവർ അറസ്റ്റിലായത്. 2022 നവംബർ അവസാന വാരത്തിൽ പ്രതികൾ പരിചയപ്പെടുകയും മുംബൈ ആസ്ഥാനമായി പ്രതികൾ വലിയൊരു കമ്പനി നടത്തുന്നുണ്ട് എന്നും ആ കമ്പനിയിൽ 25 ലക്ഷം രൂപ നിക്ഷേപിച്ചാൽ 4 മാസത്തിനകം ഒരു കോടി രൂപ വിഹിതമായി നിക്ഷേപ തുകയടക്കം തിരികെ നൽകാമെന്ന് പ്രതികൾ പറഞ്ഞത്. വിശ്വാസം വരാനായി കമ്പനിയുടെ സ്റ്റോറൂമിലെ വലിയൊരു മുറിക്കകത്ത് 2000 രൂപയുടെ നിരവധി നോട്ടുകെട്ടുകൾ അടുത്ത് പ്രതികൾ നിൽക്കുന്നതായ വിഡീയോകൾ കാണിച്ചാണ് ഇത്രയും പണം കണ്ടപ്പോൾ പ്രതികൾ പറഞ്ഞത് ശരിയാണ് എന്നും പ്രതികൾ വലിയൊരു കമ്പനി നടത്തിപ്പുകാരാണ് തോന്നിയതിനാൽ പ്രതികൾ ആവശ്യപ്പെട്ട പ്രകാരം പ്രതിയുടെ ബാങ്ക് അക്കൗണ്ടിലേക്ക് അഞ്ച് ലക്ഷം രൂപ നൽകിയത്. ബാക്കി തുക പത്ത് ദിവസത്തിനകം നിക്ഷേപം നടത്തണമെന്നും ആവശ്യപ്പെട്ടു തുടർന്ന് ഒന്നാം പ്രതി നിരന്തരം വിളിച്ച് ബാക്കി തുക ഉടനെ നൽകണമെന്ന് പറഞ്ഞ് നിർബന്ധിക്കാൻ തുടങ്ങി തുടർന്ന് സുഹൃത്തുകളോട് മറ്റും കടമായി പണം വാങ്ങിയാണ് പ്രതികൾ ആവശ്യപ്പെട്ട ഇരുപത് ലക്ഷം രൂപ അമ്പലത്തറയിലെ അവരുടെ കമ്പനി ഓഫീസ് എന്ന് പറഞ്ഞ വീട്ടിൽ വെച്ചാണ് ഞാൻ പണം കൈമാറിയത്.ഒന്നാം പ്രതിയുടെ എല്ലാ പ്രവർത്തികൾക്കും രണ്ടാം പ്രതി കൂടുമായിരുന്നു. തുടർന്ന് നാലുമാസം കഴിഞ്ഞിട്ടും പണം ആവശ്യപ്പെട്ട് പ്രതിയെ വിളിച്ചപ്പോൾ പല ഒഴിവുകഴിവുകളും പറഞ്ഞ് നീട്ടിക്കൊണ്ടു പോവുകയായിരുന്നു. ഇതിനിടെയാണ് പ്രതികളെ കോടികളുടെ വ്യാജ കറൻസിയോട് കൂടി അമ്പലത്തറ പോലീസിൻറെ പിടിയിലായതായി വാർത്ത വന്നത്.ഇതിനെ തുടർന്നാണ് ചതിവ് പറ്റിയതായി മനസ്സിലായത് എന്ന് റോമറ്റ് ഡിസൂസ പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു.അമ്പലത്തറ എസ് ഐ.കെ. ലതീഷ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി പ്രതികളെ കോടതി റിമാന്റ് ചെയ്തു.

No comments