തിരുവനന്തപുരത്ത് നേരിയ മഴ; വരും മണിക്കൂറിൽ നാല് ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: കാലാവസ്ഥാ വകുപ്പിന്റെ പ്രവചനത്തില്‍ പരാമര്‍ശിച്ചിരുന്നത് പോലെ തലസ്ഥാനത്ത് നേരിയ മഴ. ഇന്നലെ വൈകുന്നേരം നാല് മണിയോടെയാണ് തലസ്ഥാന നഗരിയില്‍ വിവിധ ഭാഗങ്ങളിലായി മഴ പെയ്തത്
മൂന്ന് മണിയോടെ കാലാവസ്ഥാ കേന്ദ്രം പുറത്തിറക്കിയ മുന്നറിയിപ്പില്‍ വിവിധ ജില്ലകളില്‍ മഴ മുന്നറിയിപ്പുണ്ടായിരുന്നു. കൊല്ലം, പത്തനംതിട്ട, ഇടുക്കി എന്നീ ജില്ലകളിലും വരും മണിക്കൂറില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്.
അടുത്ത മൂന്ന് മണിക്കൂറില്‍ കേരളത്തിലെ നാല് ജില്ലകളില്‍ മഴ പെയ്തേക്കും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, എന്നീ ജില്ലകളിലാണ് മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ നേരിയ അല്ലെങ്കില്‍ മിതമായ മഴയ്ക്കോ മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിനുമാണ് സാധ്യത.
No comments