Breaking News

സിനിമാ മധുരം : ജില്ലാ ചലച്ചിത്ര പഠന ക്യാമ്പ് ബേക്കൽ ബി.ആർ.സിയിൽ നടന്നു പഠന ക്യാമ്പ് സംവിധായകൻ ജയേഷ് പാടിച്ചാൽ ഉദ്ഘാടനം ചെയ്തു


ബേക്കൽ: പൊതുവിദ്യാഭ്യാസ വകുപ്പും സമഗ്ര ശിക്ഷ കേരളം കാസർഗോഡും പ്രാദേശിക പ്രതിഭാ കേന്ദ്രത്തിൽ  നടത്തുന്ന ഇ- കാലത്തിനൊപ്പം പരിപാടിയുടെ ഭാഗമായി ചലച്ചിത്ര പഠന ക്യാമ്പ് സംഘടിപ്പിച്ചു. ബേക്കൽ ബി ആർ സി യിൽ നടന്ന പഠന ക്യാമ്പ് സംവിധായകൻ ജയേഷ് പാടിച്ചാൽ ഉദ്ഘാടനം ചെയ്തു. എസ് എസ് കെ ജില്ലാ പ്രോജക്റ്റ് ഓഫീസർ രഞ്ജിത്ത് കെ. അധ്യക്ഷത വഹിച്ച ചടങ്ങിൽ ബി പി സി ദിലീപ് കുമാർ സ്വാഗതം പറഞ്ഞു. വിദ്യാകിരണം ജില്ലാ കോ-ഓഡിനേറ്റർ സുനിൽകുമാർ, ജില്ലാ പ്രോഗ്രാം ഓഫീസർ മധുസുധനൻ, സനിൽ കുമാർ വെള്ളുവ എന്നിവർ  സംസാരിച്ചു. സിനിമാ സംവിധാനം, ക്യാമറ എഡിറ്റിങ്ങ് എന്നീ വിഷയത്തിൽ ജയേഷ് പാടിച്ചാലും, തിരക്കഥ രചനയുമായി ബന്ധപ്പെട്ട് ചന്ദ്രു വെള്ളരിക്കുണ്ടും കുട്ടികളുമായി സംവദിച്ചു. ജില്ലയിലെ ഏഴ് സബ് ജില്ലയിൽ നിന്നുമുള്ള പ്രതിഭാ കേന്ദ്രങ്ങളിൽ നിന്ന് നിർമ്മിച്ച ഷോർട്ട് ഫിലിം ക്യാമ്പിൽ പ്രദർശിപ്പിച്ചു. കൂടാതെ ജയേഷ് പാടിച്ചാലിൻ്റെ പള്ളം, ചന്ദു വെള്ളരിക്കുണ്ടിൻ്റെ അരിക് ജീവിതങ്ങൾ എന്നി ഡോക്യുമെൻ്ററികളും കൊതിയൻ , ഉമ്മർ എന്നീ ഷോർട്ട് ഫിലിം പ്രദർശിപ്പിച്ചു. ഓപ്പൺ ഫോറത്തിന്  ജിതേഷ് കമ്പലൂർ, ശ്രുതി എന്നിവർ  നേതൃത്വം നൽകി. പങ്കാളികൾക്ക് ബേക്കൽ എ ഇ ഒ അര വിന്ദ .കെ സർട്ടിഫിക്കറ്റ് വിതരണം ചെയ്തു .

No comments