Breaking News

അബുദാബി പരപ്പ മേഖല കെഎംസിസി ഏർപ്പെടുത്തിയ സ്നേഹോപഹാരം ഡോക്റ്റർ ഷഹീമ സുഹ്‌റക്ക് കൈമാറി


പരപ്പ: തമിഴ്‌നാട് അഗ്രികൾച്ചറൽ യൂണിവേഴ്സിറ്റിയിൽ നിന്ന് സോയിൽ ആന്റ് വാട്ടർ കൺസർവഷൻ എഞ്ചിനീയറിങ്ങിൽ പി എച്ച് ഡി നേടി മലയാളികൾക്ക് അഭിമാനമായ പരപ്പയുടെ പ്രിയപ്പെട്ട ഡോ. ഷഹീമത്ത് സുഹ്റക്ക്‌ അബുദാബി പരപ്പ മേഖല കെഎംസിസി ഏർപ്പെടുത്തിയ സ്നേഹോപഹാരം ഷഹീമയുടെ പട്ലത്തെ വസതിയിൽ വെച്ച്  അബുദാബി കാഞ്ഞങ്ങാട് മണ്ഡലം കെഎംസിസി വൈസ് പ്രസിഡന്റ് കമ്മാടം നസീർ ഉപഹാരം കൈമാറി.  മുസ്ലിം ലീഗ് മണ്ഡലം സെക്രട്ടറി താജുദ്ദീൻ കമ്മാടം അധ്യക്ഷം വഹിച്ചു. മുസ്ലിം ലീഗ് പഞ്ചായത്ത് ട്രഷറർ സലാം പട്ളം , യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡന്റ് തസ്‌ലിം പട്ളം , കെഎംസിസി ഭാരവാഹികളായ മൻഷാദ് ക്ലായിക്കോട്, വാരിസ് കമ്മാടം, മുസ്തഫ കമ്മാടം ,അമീർ ഹസ്സൻ ഉൾപ്പെടെ നിരവധി പേർ പങ്കെടുത്തു

No comments