Breaking News

വെള്ളരിക്കുണ്ട് വൈ.എം.സി.എ ബാഡ്മിന്റൺ അക്കാദമി വാർഷിക നിറവിൽ


വെള്ളരിക്കുണ്ട്: മലയോരത്തെ കായിക പ്രേമികളുടെ സ്വപ്നസാഫല്യമായി രൂപം കൊണ്ട  വെള്ളരിക്കുണ്ട്  വൈ.എം.സി.എ ബാഡ്മിന്റൺ  അക്കാദമി ആരംഭിച്ചിട്ട് ഒരു വർഷം തികയുകയാണ്  അക്കാദമിയുടെ വാർഷിക ദിനത്തോടനുബന്ധിച്ച് ഏപ്രിൽ  13 ന്  ഒരു ഓപ്പൺ ഷട്ടിൽ ടൂർണ്ണമെന്റ് നടത്തപ്പെടുകയാണ് ഭീമനടിയിലുള്ള വാരണത്ത് അബ്രഹാം ത്രേസ്യാമ എന്നിവരുടെ പാവന സ്മരണയ്ക്കായി കുടുംബാംഗങ്ങൾ നൽകുന്ന 10000 രൂപയും എവറോളിംഗ് ട്രോഫിയും ഒന്നാം സമ്മാനവും കെ ജെ തോമസ് കരിമ്പനക്കൽ  എന്നിവരുടെ പാവന കുടുംബാംഗങ്ങൾ നൽകുന്ന 5000 രൂപയും എവറോളിംഗ് ട്രോഫിയും രണ്ടാം സമ്മാനവും നൽകുന്നതാണ്. ആദ്യം പണമടച്ച്  രജിസ്റ്റർ ചെയ്യുന്ന 16 ടീമുകൾക്കാണ് അവസരം. ക്ലബ്ബുകളുടെ പേരിൽ ടീമുകളെ രജിസ്റ്റർ  ചെയ്യാവുന്നതാണ്

No comments