Breaking News

ആവേശം നിറച്ച് ബാനത്ത് ഉത്തരമേഖല വടംവലി മത്സരം: ഒഴുകിയെത്തിയത് ആയിരങ്ങൾ


ബാനം: നാടിനെ ആവേശത്തിന്റെ കൊടുമുടിയിലെത്തിച്ച് ഉത്തരമേഖല വടംവലി മത്സരം.  സ്കൂളിന്റെ വികസന പ്രവർത്തനങ്ങൾക്ക് തുക കണ്ടെത്തുന്നതിന്റെ ഭാഗമായി ബാനം ഗവ.ഹൈസ്‌കൂൾ അധ്യാപക രക്ഷാകർതൃ സമിതിയാണ് കമ്പപ്പോര് എന്ന പേരിൽ ഉത്തരമേഖല വടംവലി മത്സരം സംഘടിപ്പിച്ചത്. നാടിന്റെ നാനാഭാഗങ്ങളിൽ നിന്നും ആയിരങ്ങളാണ് മത്സരം വീക്ഷിക്കാനായി ഒഴുകിയെത്തിയത്. ഉത്തരകേരളത്തിലെ പ്രമുഖ താരങ്ങൾ അണിനിരന്ന പന്ത്രണ്ട് ടീമുകളാണ് മത്സരിക്കാനെത്തിയത്. കൊസാംബി ബേത്തൂർപാറ ജേതാക്കളായി. ബ്രദേഴ്‌സ് ബാനം, സ്പോർട്സ് സെന്റർ ബാനം എന്നിവ രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി.  സംസ്ഥാന സ്പോർട്സ് കൗൺസിൽ അംഗം ബാലൻ മാണിയാട്ട് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് പി.മനോജ്‌ കുമാർ അധ്യക്ഷത വഹിച്ചു. എസ്.എം.സി ചെയർമാൻ ബാനം കൃഷ്ണൻ, മദർ പി.ടി.എ പ്രസിഡന്റ് വി.എൻ മിനി, വികസനസമിതി ചെയർമാൻ കെ.എൻ ഭാസ്‌കരൻ, പി.കെ ബാലചന്ദ്രൻ, അനൂപ് പെരിയൽ എന്നിവർ സംസാരിച്ചു. പ്രധാനധ്യാപിക സി കോമളവല്ലി സ്വാഗതവും സഞ്ജയൻ മനയിൽ നന്ദിയും പറഞ്ഞു. വിജയികൾക്ക് പരപ്പ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ഭൂപേഷ് സമ്മാനങ്ങൾ വിതരണം ചെയ്തു. കോടോം ബേളൂർ ഗ്രാമപഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ പി.ഗോപാലകൃഷ്ണൻ സംബന്ധിച്ചു.

No comments