Breaking News

മലയോര കർഷകർക്ക് മണ്ണ് പരിശോധനക്ക് സൗകര്യമൊരുക്കി വെള്ളരിക്കുണ്ട് പാത്തിക്കരയിൽ ചുള്ളിഫാമിന്റെ മണ്ണുപരിശോധനാലാബ് പ്രവർത്തനം ആരംഭിച്ചു


വെള്ളരിക്കുണ്ട് : മലയോര കർഷകർക്ക് മണ്ണ് പരിശോധിക്കാൻ  സൗകര്യമൊരുക്കി ചുള്ളിഫാം.
  പാത്തിക്കരയിൽ ചുള്ളിഫാമിൻ്റെ   മണ്ണുപരിശോധനാലാബ് പ്രവർത്തനംആരംഭിച്ചു. മണ്ണിൻ്റെ രാസ - ഭൗതിക - ജൈവ സ്വഭാവം നിർണയിച്ച് കൃഷി ഭൂകളിയിൽ നല്ല രീതിയിൽ കൃഷി സാധ്യമാക്കുന്നതിനുളള സാഹചര്യം സൃഷ്ടിക്കാനും വളം കാര്യക്ഷമമായി ഉപയോ- ഗിച്ചുകൊണ്ട് ഉല്‌വാദനം വർധിപ്പിക്കാനും വളപ്രയോഗത്തിൻ്റെ ചെലവ് കുറയ്ക്കാനും അത്യന്താപേക്ഷിതമാണ് മണ്ണ പരിശോധന. കാലം തെറ്റിയുള്ള മഴ, അമിതമായ
മഴ, മണ്ണൊലിവ്, തെറ്റായ വളപ്രയോഗം
മുതലായവ വഴി മണ്ണിൻ്റെ പി.എച്ച് , ഉപ്പുരസം
ജൈവാംശം, മൂലകങ്ങൾ,
 എന്നിവയുടെ അവര്യാപ്‌തത സംഭാവിക്കുന്നു.
ഇവ
കാർഷികവിളകളുടെ വളർച്ചയെയും
ഉല്‌വാദനത്തെയും കാര്യമായി ബാധിക്കുന്നു.
മണ്ണപരിശോധനയിലകടെ മാത്രമേ ഇവ തിരിച്ചറിഞ്ഞ് ആവശ്യമായ വളപ്രയോഗം നടത്താൻ കർഷകർക്ക് സാധിക്കുകയുള്ളു.
 ബളാൽ പഞ്ചായത്ത് പ്രസിഡൻ്റ്   രാജു കട്ടക്കയം ലാബ് ഉദ്ഘാടനം ചെയ്തു.   ബ്ലോക്ക് പഞ്ചായത്തംഗം ഷോബി ജോസഫ് അധ്യക്ഷം വഹിച്ചു.പരപ്പ ബ്ലോക്ക് കൃഷി അസി. ഡയറക്‌ടർ അരുൺ മുഖ്യാധിഥി ആയിരുന്നു. പി.സി.ബിനോയ് സ്വാഗതവും വിപിൻ കുമാർ നന്ദിയും പറഞ്ഞു.

No comments