Breaking News

മറ്റത്തിൽ ഭൂമിദാനം - രണ്ടാം ഘട്ടം ഗുണഭോക്താക്കൾക്കുള്ള ഭൂമിയുടെ ആധാരം ശനിയാഴ്ച കനകപ്പള്ളിയിൽ വച്ച് വിതരണം ചെയ്യും

വെള്ളരിക്കുണ്ട് : മറ്റത്തിൽ ഭൂമിദാനം -  രണ്ടാം ഘട്ടം ഗുണഭോക്താക്കൾക്കുള്ള ഭൂമിയുടെ ആധാരം 20/4/2024 ശനിയാഴ്ച വൈകുന്നേരം അഞ്ചുമണിക്ക് കനകപ്പള്ളിയിൽ വച്ച് വിതരണം ചെയ്യും.
 ചടങ്ങിൽ തലശ്ശേരി അതിരൂപത ആർച്ച് ബിഷപ്പ്  മാർ ജോസഫ് പാമ്പ്ലാനി അനുഗ്രഹപ്രഭാഷണം നടത്തും. സിആർപിഎഫ് ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ ഓഫ് പോലീസ്  പി. പി. പോളി, വേൾഡ് പീസ് ഓർഗനൈസേഷൻ ഏഷ്യ അഡ്മിനിസ്ട്രേറ്റീവ് ഹെഡ് സുരേഷ് കെ. ഗുപ്തൻ, റോട്ടറി 3204 ഡിസ്ട്രിക്ട് ഗവർണർ ഡോക്ടർ സേതു ശിവശങ്കർ, കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് കമ്മിറ്റി പ്രസിഡന്റ്  പാലക്കി കുഞ്ഞഹമ്മദ് ഹാജി, തലശ്ശേരി അതിരൂപത പാസ്റ്റർ കൗൺസിൽ സെക്രട്ടറി ജോർജ് തയ്യിൽ, കണ്ണൂർ രൂപത വികാരി ജനറാൾ ഫാദർ ക്ലാരൻസ് പാലിയത്ത്, ചാലക്കുടി ഭാഗവതം വില്ലേജ് ട്രസ്റ്റ് 
പി. ആർ.ഒ. തങ്കരാജ്,കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വൈസ് പ്രസിഡണ്ട് അഹമ്മദ് ഷെരീഫ്, അമൽജ്യോതി എൻജിനീയറിങ് കോളേജ് ചെമ്പേരി പി.ആർ.ഒ. സെബാസ്റ്റ്യൻ പുത്തൻപുരയിൽ,രാഷ്ട്രീയ കിസാൻ മഹാസംഘം സംസ്ഥാന ചെയർമാൻ അഡ്വക്കേറ്റ് ബിനോയ് തോമസ്,ചലച്ചിത്ര സംവിധായകൻ രാജീവ് നടുവനാട്, വൈഎംസിഎ ഏഷ്യ പസഫിക് ഇൻ ചാർജ് 
വി. എം. മത്തായി, വൈദിക ശ്രേഷ്ഠർ, സാമൂഹ്യ സാംസ്കാരിക മേഖലയിലെ പ്രമുഖർ തുടങ്ങിയവർ ഗുണഭോക്താക്കൾക്കുള്ള ആധാരങ്ങൾ വിതരണം ചെയ്യും.

 സുപ്രസിദ്ധ അക്യുപഞ്ചർ ചികിത്സ വിദഗ്ധനായ ഡോക്ടർ സജീവ് എം. ജി. മറ്റത്തിൽ,മകൻ ബോറിസ് ജോസ് സജിയുടെ വിവാഹത്തോട് അനുബന്ധിച്ചാണ് 20 നിർധന കുടുംബങ്ങൾക്ക് 5 സെന്റ് വീതം ഭൂമി വിതരണം ചെയ്യുന്നത്. മുൻപ് 2022ൽ 10 കുടുംബങ്ങൾക്ക് 5 സെന്റ് വീതം ഭൂമി സൗജന്യമായി ഡോക്ടർ സജീവും കുടുംബവും നൽകിയിരുന്നു.
ഒരുക്കങ്ങൾ പൂർത്തിയായതായി
 ഭാരവാഹികളായ ഡോക്ടർ സജീവ് എം.ജി.മറ്റത്തിൽ, ഭൂമിദാന കമ്മിറ്റി ചെയർമാൻ സിജോ പി. ജോസഫ്, കൺവീനർ സ്കറിയ തോമസ് കാഞ്ഞമല,ടി.അബ്ദുൾ ഖാദർ, എ.സി. ലത്തീഫ്, വിജയൻ കോട്ടക്കൽ,കെ. എ. സാലു തുടങ്ങിയവർ പത്ര സമ്മേളനത്തിൽ അറിയിച്ചു

No comments