Breaking News

കാസര്‍കോട് പാര്‍ലമെന്റ് മണ്ഡലത്തില്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ നല്ല രീതിയില്‍ പുരോഗമിക്കുന്നു

കാസര്‍കോട് പാര്‍ലമെന്റ് മണ്ഡലത്തില്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ നല്ല രീതിയില്‍ പുരോഗമിക്കുന്നുവെന്നും ഇ.വി.എം കമ്മീഷനിങ് പൂര്‍ത്തിയായെന്നും ജില്ലാ കളക്ടറുടെ ചേമ്പറില്‍ നടന്നപത്രസമ്മേളനത്തില്‍ ജില്ലാ വരണാധികാരി കൂടിയായ ജില്ലാ കളക്ടര്‍ കെ.ഇമ്പശേഖര്‍ പറഞ്ഞു. കല്ല്യാശ്ശേരി മണ്ഡലത്തില്‍ ഹോം വോട്ടിങ്ങില്‍ പ്രശ്നമുണ്ടായിരുന്നു. അവിടെ കണ്ണൂര്‍ കളക്ടറുമായി സംസാരിച്ചു. കണ്ണൂര്‍ ജില്ലാകളക്ടര്‍ ബന്ധപ്പെട്ട പോളിംഗ് ഉദ്യോഗസ്ഥരെ സസ്‌പെന്റ് ചെയ്തിട്ടുണ്ട്. അവിടെ പുതിയ ടീമിനെ നിയോഗിച്ചുവെന്നും അദ്ദേഹം പറഞ്ഞു. അവിടെ രേഖപ്പെടുത്തിയ വോട്ട് അസാധുവാക്കുമെന്നും മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പ്രകാരം റീപോള്‍ സാധ്യമല്ല. വോട്ട് രേഖപ്പെടുത്തുന്ന പൗരന്‍മാരുടെ സ്വകാര്യത ഉറപ്പാക്കി ഹോം വോട്ടിങ് നടത്തുന്നതിന് പോളിങ് ഉദ്യോഗസ്ഥര്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് കളക്ടര്‍ പറഞ്ഞു.

No comments