Breaking News

കാസർകോട് ജില്ലാ ഹോക്കി അസോസിയേഷന്റെ നേതൃത്വത്തിൽ ഹോക്കി പരിശീലനം ക്യാമ്പ് രാജാസ് ഹൈസ്കൂൾ ഗ്രൗണ്ടിൽ ആരംഭിച്ചു



കാസർകോട് ജില്ലാ ഹോക്കി അസോസിയേഷന്റെ നേതൃത്വത്തിൽ ഹോക്കി പരിശീലനം ക്യാമ്പ് രാജാസ് ഹൈസ്കൂൾ ഗ്രൗണ്ടിൽ ആരംഭിച്ചു. രാജപുരത്ത് വെച്ച് നടന്ന സബ് ജൂനിയർ, ജൂനിയർ ചാമ്പ്യൻഷിപ്പിൽ നിന്നും തിരഞ്ഞെടുത്ത കായിക താരങ്ങളാണ് സംസ്ഥാന മൽസരത്തിനായിട്ടുള്ള ജില്ലാ കോച്ചിംങ്ങ് ക്യാമ്പിൽ ഉള്ളത്.സാമൂഹിക സാംസ്കാരിക കാരുണ്യ പ്രവർത്തകൻ ഇടയില്യം രാധാകൃഷണൻ നമ്പ്യാർ ഉദ്ഘാടനം ചെയ്തു.ജില്ലാ ഒളിമ്പിക്സ് അസോസിയേഷൻ സെക്രട്ടറി എം അച്ചുതൻ മാസ്റ്റർ മുഖ്യാതിഥിയായി. കെ വി രാമകൃഷ്ണൻ മാസ്റ്റർ,സജീവൻ വെങ്ങാട്ട്റഗ്ബി ജില്ലാ സെക്രട്ടറി മനോജ് പള്ളിക്കര, ഹോക്കി അസോസിയേഷൻ ജില്ലാ സെക്രട്ടറി എം.ടി മുബാറക് എന്നിവർ സംസാരിച്ചു.

No comments