Breaking News

അതിക്രമത്തിന് ഇരയായ സൈനികനെയും കുടുംബത്തെയും ബിജെപി, ആർ എസ് എസ് നേതാക്കൾ സന്ദർശിച്ചു


കാലിച്ചാമരം : അണ്ടോള്‍ വടക്കേ പുലിയന്നൂരിൽ ഒറ്റക്കോല മഹോത്സവം കാണാൻ പോയ സൈനിക കുടുംബത്തിന് നേരെ നടന്ന ആക്രമണത്തിൽ,ബി ജെ പി, ആർ. എസ്. എസ് നേതാക്കൾ ശക്തമായ       പ്രതിഷേധം രേഖപ്പെടുത്തി. 

 അക്രമത്തിന് ഇരയായ കുന്നുംകൈ സ്വദേശിയായ സൈനികൻ നിതിൻ ബാബുവിൻ്റെ കുടുംബത്തെ BJP, RSS നേതാക്കൾ സന്ദർശിച്ചു.
അദ്ദേഹത്തിൻറെ കുടുംബത്തെ NDA കാഞ്ഞങ്ങാട് നിയോജകമണ്ഡലം ചെയർമാൻ അഡ്വക്കേറ്റ് കെ കെ നാരായണൻ, RSS നേതാക്കളായ ഹരീഷ് കുമ്പള പള്ളി, രാധാകൃഷ്ണൻ കരിമ്പിൽ എന്നിവർ അദ്ദേഹത്തിൻറെ വീട്ടിൽ എത്തി സന്ദർശിച്ചു. ഇത്തരം സദാചാര ഗുണ്ടായിസ നടപടിക്കെതിരെ ആധുനിക സമൂഹം ശക്തമായി പ്രതികരിക്കണം എന്നും  കുറ്റക്കാർക്കെതിരെ ശക്തമായ നിയമ  നടപടികൾ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു 

No comments