എലിവിഷം അകത്ത് ചെന്ന് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച കരിന്തളം സ്വാദേശിയായ യുവാവ് മരണപ്പെട്ടു
പരപ്പ : എലിവിഷം അകത്ത് ചെന്ന് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവാവ് മരണപ്പെട്ടു. കരിന്തളം കയനി കൊണ്ടാടിയിലെ കെ. സരീഷ് (32) ആണ് മരിച്ചത്. പരിയാരത്തെ കണ്ണൂർ സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്നും കോഴിക്കോട്ടെക്ക് മാറ്റിയ സരീഷ് വെള്ളിയാഴ്ച്ച ഉച്ചക്കാണ് മരിച്ചത്. പരേതനായ കൊണ്ടാടി പൊക്കന്റെയും വെള്ളച്ചിയുടെയും മകനാണ്. സഹോദരങ്ങൾ: കെ.നാരായണൻ (സി.പി.എം കയ നിബ്രാഞ്ചംഗം) അനിത (കൊല്ലമ്പാറ, സതീശൻ (സി.പി എം പാറക്കോൽ ബ്രാഞ്ചംഗം) രാമകൃഷ്ണൻ. സുരേശൻ . റീന .പരേതരായ പത്മനാഭൻ. റീജ.
No comments