Breaking News

ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട് ബംഗ്ലാദേശ് പൗരൻ നാട്ടിലെത്തി; മടങ്ങുമ്പോൾ 14 കാരിയായ മകളെ തട്ടിക്കൊണ്ടു പോയി



ഇടുക്കി: മറയൂരിൽ 14 കാരിയെ തട്ടി കൊണ്ട് പോയ ബംഗ്ലാദേശ് പൗരനെ സിലിഗിരിയിൽ നിന്നും പിടികൂടി. ഇയാളെയും പെൺകുട്ടിയെയും പശ്ചിമ ബംഗാളിൽ നിന്നും മറയൂരിൽ എത്തിച്ചു. പെൺകുട്ടിയുടെ പിതാവുമായി ഫേസ്ബുക്ക് വഴി പരിചയപ്പെട്ട മൂഷ്താഖ് അഹമ്മദ് (25) എന്ന ഇയാൾ ഫെബ്രുവരി മാസം ടൂറിസ്റ്റ് വിസയിൽ കേരളത്തിൽ എത്തി പെൺകുട്ടിയുടെ പിതാവിന്റെ സഹായത്താൽ വിനോദ സഞ്ചാര കേന്ദ്രങ്ങൾ സന്ദർശിച്ചിരുന്നു. അതിന് ശേഷം ബംഗ്ലാദേശിലേക്ക് തിരിച്ചു പോവുകയാണെന്ന് പറഞ്ഞ ഇയാൾ അവിടേക്ക് പോകാതെ തമിഴ്നാട്ടിൽ തങ്ങി പെൺകുട്ടിയുമായി പിതാവറിയാതെ ചാറ്റിങ് നടത്തി വരികയും ഒരാഴ്ച മുൻപ് മറയൂരിൽ എത്തി പെൺകുട്ടിയുമായി കടന്നു കളയുകയുമായിരുന്നു.

ഒരാഴ്ചയായി വീട്ടിൽ താമസിച്ചിരുന്ന ബന്ധുവായ യുവാവിനെയും ഈ ദിവസങ്ങളിൽ കാണാതായിരുന്നു. ഇയാൾ തങ്ങളുടെ മകളെ കടത്തിക്കൊണ്ടു പോയതായിരിക്കാം എന്നുള്ള നിഗമനത്തിൽ മാതാപിതാക്കൾ മറയൂർ പൊലീസിൽ പരാതി നൽകിയിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിൽ അന്വേഷണം ആരംഭിച്ചെങ്കിലും തട്ടിക്കൊണ്ട് പോകലിന് പിന്നിൽ ബംഗ്ലാദേശ് പൗരനാണെന്ന് പിന്നീട് തിരിച്ചറിയുകയായിരുന്നു. ഇയാൾക്ക് എതിരെ തട്ടിക്കൊണ്ടു പോകലിനും പോക്സോ പ്രകാരം ഒരു കേസും ഫെബ്രുവരി 8 ന് വിസാകാലാവധി കഴിഞ്ഞതിന് ശേഷം ഇന്ത്യയിൽ തങ്ങിയതിന് ഫോറിൻ ആക്ട് പ്രകാരം മറ്റൊരു കേസും രജിസ്റ്റർ ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

No comments