കാരവനിൽ ലോകം ചുറ്റുന്ന ജർമനിക്കാർ ബേക്കലിലെത്തി
ബേക്കൽ : കാരവനിൽ ലോകം ചുറ്റുന്ന ജർമനിക്കാർ ബേക്കലിലെത്തി. ജർമനിയിൽ നിന്നുള്ള കാർസ്റ്റൺ ഭാര്യ ഹെയ്ക്കിനൊപ്പം മെഴ്സിഡസ് ആക്റ്റേർസിൽ ഒരുക്കിയ കാരവനിൽ ജോർദാൻ, ഇറാൻ, ഇറാക്ക്, കുവൈത്ത്, യുഎഇ, ഒമാൻ,സൗദി അറേബ്യ,പാക്കിസ്ഥാൻ തുടങ്ങിയ രാജ്യങ്ങൾ സന്ദർശിച്ചശേഷമാണ് ഇന്ത്യയിലെത്തിയത്. പിതാവിനു സുഖമില്ലാത്തതിനാൽ മൂന്നാഴ്ച മുൻപ് ഹെയ്ക് ജർമനിയിലേക്ക് മടങ്ങി.
മറ്റൊരു ഫോർഡ് കാറിൽ കാരവനൊരുക്കി ലോക സഞ്ചാരത്തിന് പുറപ്പെട്ട് ഹംഗറി, സെർബിയ,തുർക്കി,ഇറാൻ, പാക്കിസ്ഥാൻ എന്നീ രാജ്യങ്ങൾ സന്ദർശിച്ച ശേഷം വാഗ ബോർഡർ വഴി
ഇന്ത്യയിലെത്തിയ ജർമൻകാരായ തീമുർ, ഭാര്യ അനിക, മക്കളായ ലിയ, സിയ എന്നിവർ കശ്മീർ, ജോധ്പുർ, രാജസ്ഥാൻ തുടങ്ങിയ സ്ഥലങ്ങൾ സന്ദർശിച്ച് ഗോവയിൽ എത്തിയപ്പോഴാണ് കാർ പരിചയപ്പെടുന്നത്. രണ്ട് കാരവനിലാണെങ്കിലും പിന്നീടുള്ള ഇവരുടെ യാത്ര ഒന്നിച്ചായിരുന്നു.
No comments