Breaking News

ബളാൽ ഗവ.ഹയർ സെക്കൻ്ററി സ്കൂൾ വാർഷികാഘോഷവും, യാത്രയയപ്പ് സമ്മേളനവും ഇന്ന്


ബളാൽ: ബളാൽ ഗവ.ഹയർ സെക്കൻ്ററി സ്കൂൾ വാർഷികാഘോഷവും, ബളാൽ സ്കൂളിനെ മികവിൻ്റെ ഉയരങ്ങളിലേക്ക് എത്തിച്ചവരിൽ പ്രധാന പങ്ക് വഹിച്ച ശ്രീ. വസന്തകുമാർ മാഷിനും ശീമതി മേരിക്കുട്ടി ടീച്ചർക്കുള്ള യാത്രയയപ്പ് സമ്മേളനവും ഇന്ന്  വൈകിട്ട് 5 മണിക്ക് തുടങ്ങും. കഴിഞ്ഞ എട്ട് പതിറ്റാണ്ടിലധികമായി മലയോര മേഖലയിലയുടെ അറിവിൻ്റെ ക്ഷേത്രമായി കുടികൊള്ളുന്ന ബളാൽ ഹയർ സെക്കൻ്ററി വാർഷികാഘോഷം ഇന്ന് (ഏപ്രിൽ രണ്ടിന്) ഗവ: ഹൈസ്ക്കൂൾ മൈതാനത്ത് നടക്കും.വൈകു. അഞ്ച് മണി മുതൽ പ്രീ-പ്രൈമറി കലോത്സവം, ആറ് മണിക്ക് ഫ്യൂഷൻ, ചെണ്ട മേളം, കുട്ടികളുടെ കലാപരിപാടികൾ തുടർന്ന് ഏഴ് മണിക്ക് നടക്കുന്ന സാംസ്കാരിക സമ്മേളനം ബളാൽ പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ രാജു കട്ടക്കയത്തിൻ്റെ അദ്ധ്യക്ഷതയിൽ  ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി ബേബി ബാലകൃഷ്ണൻ ഉത്ഘാടനം ചെയ്യും.സിനിമാതാരം ഉണ്ണിരാജ് മുഖ്യാതിഥിയാവും. ഡോ. എൻ. പി.വിജയൻ്റെ പ്രഭാഷണവും ഉണ്ടാവും.ചലച്ചിത്ര പ്രവർത്തകൻ രാജേഷ് അഴീക്കോടൻ, കേരള സർവ്വകലാശാല റാങ്ക് ജേതാവ് കുമാരി കാവ്യ കുഞ്ഞിക്കണ്ണൻ എന്നിവരെ അനുമോദിക്കും.സമ്മേളനത്തിൽ രാഷ്ട്രീയ  സാംസ്കാരിക രംഗത്തെ പ്രമുഖർ സംബന്ധിക്കും. തുടർന്ന് കനലാട്ടം നാടൻ കലാമേ ള അരങ്ങേറും.

No comments