Breaking News

ഇന്ത്യ - അമേരിക്ക സൗഹൃദ അന്താരാഷ്ട്ര ബാലകവിതാലാപന മൽസരത്തിൽ മുന്നാട് ഗവ.ഹൈസ്കുളിലെ നയന വി.വി സ്പെഷ്യൽ ജൂറി പുരസ്കാരം നേടി

മുന്നാട് : ഹിന്ദി പരിവാർ ന്യൂഡൽഹി യുടെയും ഹിന്ദി യു.എസ്.എ യുടേയും നേതൃത്വത്തിൽ ഇന്ത്യ - അമേരിക്ക സൗഹൃദം വർദ്ധിപ്പിക്കുന്നതിനുവേണ്ടിയും ഹിന്ദി ഭാഷയുടെ പ്രചുരപ്രചാരത്തിനു വേണ്ടിയും ഇന്ത്യയിലെയും അമേരിക്കയിലെയും കുട്ടികൾക്കായി അന്താരാഷ്ട്ര ബാല കവിതാലാപന മൽസരം സംഘടിപ്പിച്ചു. പ്രസ്തുത കവിതാലാപന മൽസരം 2024 ഏപ്രിൽ 6 ന് വൈകുന്നേരം 6.15 ന് സും മീറ്റിംഗ് മുഖേന ഓൺലൈനായിട്ടാണ് നടന്നത് പ്രസ്തുത മൽസരത്തിൽ പങ്കെടുക്കുന്നതിന് യോഗ്യത നേടിയ ഇന്ത്യയിലെ 15 വിദ്യാലയങ്ങളുടെ കൂട്ടത്തിൽ മുന്നാട് ഗവ. ഹൈസ്കൂളിനെയും ഉൾപ്പെടുത്തിയിരുന്നു. മൽസരം സംബന്ധിച്ച അറിയിപ്പ് മാധ്യമങ്ങളിലൂടെ അറിഞ്ഞപ്പോഴാണ് അപേക്ഷ നൽകിയത്. അതു പ്രകാരം ഹിന്ദി പരിവാർ ഡയരക്ടർ ഡോ. പങ്കജ് സാഹിൽ ആണ് നയനയെ തിരഞ്ഞെടുത്ത കാര്യം അറിയിച്ചത് ഇന്ത്യയിലെ അറുപതിലധികം അപേക്ഷകരിൽ നിന്ന് 15 പേരെയും അമേരിക്കയിലെ 15 കുട്ടികളേയും ചേർത്ത് ആകെ 30 പേരെയാണ് മൽസരത്തിന് തിരഞ്ഞെടുത്തിരുന്നത്. മൽസരത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ചതിനാൽ നയന വി.വിക്ക് സ്പെഷ്യൽ ജൂറി പുരസ്കാരം നൽകുന്നതായി ഹിന്ദി - യു.എസ്.എ വക്താവ് ശ്രീ. രാജീവ് ശ്രീവാസ്തവ അറിയിച്ചു.   വിജയികൾക്ക് അന്താരാഷ്ട്ര നിലവാരത്തിലുള്ള സർട്ടിഫിക്കറ്റും കാഷ് പ്രൈസും ലഭിക്കുന്നതാണ്.

മൽസരം യുട്യൂബ് ഫേസ്ബുക്ക് മുതലായ നിരവധി അന്താരാഷ്ട മാധ്യമങ്ങളിലൂടെ തത്സമയം സംപ്രേഷണം ചെയ്യപ്പെടുകയുണ്ടായി.

No comments