കോഴിക്കോട് സ്ലീപ്പർ ബസ് മറിഞ്ഞ് അപകടം; ഒരാൾ മരിച്ചു, 18 പേർക്ക് പരിക്ക്
കോഴിക്കോട്: സ്ലീപ്പർ ബസ് താഴ്ചയിലേക്ക് മറിഞ്ഞ് ഒരാൾ മരിച്ചു. കർണാടക സ്വദേശിയാണ് മരിച്ചത്. അപകടത്തിൽ 18 പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇതിൽ രണ്ടുപേരുടെ നില ഗുരുതരമാണ്. ഇവരെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഇന്ന് പുലർച്ചെ രണ്ടരയോടെ കടലുണ്ടി മണ്ണൂർ പഴയ ബാങ്കിന് സമീപത്തുവെച്ചാണ് അപകടമുണ്ടായത്.
തിരുവന്തപുരത്ത് നിന്ന് ഉടുപ്പിയിലേക്ക് പോയ കോഹിനൂർ എന്ന ബസാണ് അപകടത്തിൽപ്പെട്ടത്. വിവരം ലഭിച്ച ഉടനെ സംഭവ സ്ഥലത്തെത്തി പൊലീസും അഗ്നിരക്ഷാ സേനയും രക്ഷാപ്രവർത്തനം നടത്തി. ബസിൽ 27 യാത്രക്കാരും മൂന്ന് ജീവനക്കാരുമാണ് ഉണ്ടായിരുന്നത്.
No comments