Breaking News

100 പുസ്തകങ്ങൾവായിക്കാൻ ഹോസ്ദുർഗ്ഗ് ബി.ആർ സി ഒരുങ്ങി സർഗ്ഗാത്മ വായനയുടെ വഴികൾ തേടി ഹോസ്ദുർഗ്ഗ് ബി.ആർ.സി യുടെ അവധിക്കാല സാഹിത്യ ചർച്ച


കാഞ്ഞങ്ങാട് : സമഗ്ര ശിക്ഷ കാസർഗോഡ്, ഹോസ്ദുർഗ്ഗ് ബി.ആർ.സി യുടെ നേതൃത്വത്തിൽ അവധിക്കാലത്ത് നടത്തുന്ന സാഹിത്യകൃതികളുടെ ഒന്നാമത്തെ പുസ്തക ചർച്ച സമഗ്ര ശിക്ഷ കാസർഗോഡ് ജില്ലാ പ്രോഗ്രാം ഓഫീസർ പ്രകാശൻ. ടി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ  ചടങ്ങിൽ സമഗ്രശിക്ഷാ ഹോസ്ദുർഗ് പ്രോഗ്രാം ഓഫീസർ ഡോ: രാജേഷ് കെ.വി അധ്യക്ഷത വഹിച്ചു. ഏറ്റവും പ്രിയപ്പെട്ട എന്നോട് എന്ന പുസ്തകം സി.ആർ സി കോ -ഓഡിനേറ്റർ നിഷ കതിരു പരിചയപ്പെടുത്തി. രഞ്ജിത്ത് ഓരി , മധുസൂദനൻ.എം.എം, ജയറാം, സുധീഷ് ചട്ടത്മാൽ , വേണുഗോപാലൻ.പി ശ്രീജ കെ.വി സജീഷ് യൂ.വി എന്നിവർ ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ച് 'ചടങ്ങിൽ ട്രെയിനർ 'പി. രാജഗോപാലൻ സ്വാഗതവും നയന കെ നന്ദി പ്രകാശിപ്പിച്ചു. സമൂഹത്തിൽ ഇന്ന് പെൺകുട്ടികൾ നേരിടേണ്ടി വന്ന പ്രശ്നങ്ങൾ തനതായ ഭാഷാശൈലിയോടെ അനുവാചകരുടെ ഹൃദയം കവരുന്ന പുസ്തകമാണിതെന്ന് ചർച്ചയിൽ പങ്കെടുത്തവർ കൂട്ടിച്ചേർത്തു.

No comments