Breaking News

ലോക്‌സഭ തിരഞ്ഞെടുപ്പ് ; കാസര്‍കോട് 13 സ്ഥാനാര്‍ത്ഥികള്‍ ബാലകൃഷ്ണൻ മാസ്റ്റർക്ക് അപരന്മാർ രണ്ട്



2024 പൊതു തെരഞ്ഞെടുപ്പിന്റെ ഭാഗമായി കാസര്‍കോട് ലോക്‌സഭാ മണ്ഡലത്തില്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചത് 13 സ്ഥാനാര്‍ത്ഥികള്‍. വ്യാഴാഴ്ച്ച മൂന്ന് സ്ഥാനാര്‍ത്ഥികള്‍ കൂടി നാമനിര്‍ദ്ദേശിക പത്രിക സമര്‍പ്പിച്ചു. ഇടതുമുന്നണി സ്ഥാനാർത്ഥി എം വി ബാലകൃഷ്ണൻ മാസ്റ്റർക്ക് അപരന്മാരായി രണ്ടു ബാലകൃഷ്ണൻമാർ സ്വതന്ത്രരായി പത്രിക നൽ കിയിട്ടുണ്ട്. ബാലകൃഷ്ണന്‍ ചെമ്മഞ്ചേരി ( സ്വതന്ത്രന്‍ ), എന്‍.ബാലകൃഷ്ണന്‍ (സ്വതന്ത്രന്‍), എന്നിവരാണ് അപരന്മാർ. ഇവർക്ക് പുറമേ കെ.ആര്‍.രാജേശ്വരിയും ( സ്വതന്ത്ര) സ്‌പെസിഫൈഡ് അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസര്‍ ഡെപ്യൂട്ടി കളക്ടര്‍ (ആര്‍.ആര്‍) പി.ഷാജു മുമ്പാകെ പത്രിക നല്‍കി.

അശ്വിനി എം എൽ (ഭാരതീയ ജനതാ പാര്‍ട്ടി), എ.വേലായുധന്‍ (ഭാരതീയ ജനതാ പാര്‍ട്ടി), രാജ്‌മോഹന്‍ ഉണ്ണിത്താന്‍ (ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്), എം.സുകുമാരി (ബഹുജന്‍ സമാജ് പാര്‍ട്ടി), കേശവ നായ്ക്ക് (സ്വതന്ത്രന്‍) എന്നിവര്‍ ഓരോ സെറ്റ് പത്രിക വീതം സമര്‍പ്പിച്ചു.

No comments