കാസർഗോഡ് മൂളിയാറിൽ യുവതിയും നാല് മാസം പ്രായമായ കുഞ്ഞും മരിച്ച നിലയിൽ
കാസർകോട് :നാലുമാസം പ്രായമുള്ള മകളെയും യുവതിയെയും മരിച്ച നിലയിൽ കണ്ടെത്തി .
മുളിയാർ കോപ്പാളം കൊച്ചിയിലെ ശരത്തിൻറെ ഭാര്യ ബിന്ദു (30) നാല് മാസം പ്രായമായ മകൾ ശ്രീനന്ദന എന്നിവരാണ് മരിച്ചത്.
ബിന്ദുവിനെ കൈ ഞരമ്പുകൾ മുറിച്ച് വീട്ടുമുറ്റത്തെ മരത്തിൽ തൂങ്ങി മരിച്ച നിലയിലാണ് കണ്ടത്. കുട്ടിയെ വീട്ടിലെ കിടപ്പുമുറിയിൽ അബോധാവസ്ഥയിൽ കണ്ട് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ആദൂർ പൊലീസ് സ്ഥലത്തെത്തി. ഭർത്താവ് ശരത്ത് സ്വിറ്റ്സർലെന്റിലാണ്. ആറ് വർഷം മുൻപായിരുന്നു ഇവരുടെ വിവാഹം. ഭർത്യവീട്ടിൽ നിന്നു മൂന്ന് ദിവസം മുൻപാണു ബിന്ദു സ്വന്തം വീട്ടിലേക്കു വന്നത്. ശ്രീഹരിയാണ് ദമ്പതികളുടെ മറ്റൊരു മകൻ.
No comments