Breaking News

മുണ്ട്യാനം ശ്രീ വിഷ്ണുമൂർത്തി ദേവസ്ഥാനത്ത് ഏപ്രിൽ 6, 7 തീയതികളിൽ നടക്കുന്ന ഒറ്റക്കോല മഹോത്സവത്തിന് മുന്നോടിയായി സമൂഹ നോമ്പുതുറ സംഘടിപ്പിച്ചു




മതസൗഹാർദ്ദത്തിൻ്റെ സന്ദേശം പകർന്ന് മുണ്ട്യാനം ശ്രീ വിഷ്ണുമൂർത്തി ദേവസ്ഥാനം. ഏപ്രിൽ 6, 7 തീയതികളിൽ നടക്കുന്ന ഒറ്റക്കോല മഹോത്സവത്തിന് മുന്നോടിയായാണ് ക്ഷേത്രത്തിൽ 

സമൂഹ നോമ്പുതുറ നടന്നത്. തുടർന്ന് സുവനീർ പ്രകാശനവും സർവ്വശ്വൈര്യ വിളക്ക് പൂജയും നടന്നു.  സുവനീർ പ്രകാശനം  പ്രശസ്ത കവി ദിവാകരൻ വിഷ്ണുമംഗലം ഉദ്ഘാടനം ചെയ്തു.  നമ്പ്യാർ കൊച്ചി ഹംസത്തുൽ ജുമാ മസ്ജിദ് സെക്രട്ടറി അബ്ബാസ് ഹാജി സുവനീർ ഏറ്റുവാങ്ങി. ചടങ്ങിൽ  വടക്കില്ലം ചൂട്യം മുൻ തന്ത്രി കൃഷ്ണൻ നമ്പൂതിരി, പ്രധാന കർമ്മി മാലിങ്കൻ മണിയാണി മുണ്ട്യാനം എന്നിവരെ ആദരിച്ചു. തുടർന്ന് സിനി ആർട്ടിസ് ഉണ്ണി ബാനം, യുവ എഴുത്തുകാരൻ സുകു ബാനം എന്നിവരെ അനുമോദിച്ചു. 

ചടങ്ങിൽ സംഘാടകസമിതി ചെയർമാൻ സി. കെ ബാലചന്ദ്രൻ അധ്യക്ഷനായി. വർക്കിങ് ചെയർമാൻ സി. കെ പത്മനാഭൻ മാസ്റ്റർ, സംഘാടകസമിതി കൺവീനർ പി. ഗോപാലകൃഷ്ണൻ,

നമ്പ്യാർ കൊച്ചി ഹംസത്ത് ജുമാമസ്ജിദ് ഭരണ സമിതി അംഗം സുഹൈൽ, സുവനീർ കമ്മിറ്റി കൺവീനർ കെ. സുരേഷ് കുമാർ, കെ.ബാലൻ മാസ്റ്റർ എന്നിവർ സംസാരിച്ചു.  തുടർന്ന് കെ.ബാലൻ മാസ്റ്ററുടെ നേതൃത്വത്തിൽ നടന്ന സർവ്വൈശ്വര്യ വിളക്ക് പൂജയിൽ 75 ഓളം വനിതകൾ പങ്കെടുത്തു.

No comments