Breaking News

കാക്കടവ് അരിയങ്കല്ല് ശാഖ മുസ്ലിം യൂത്ത് ലീഗ് ഗ്രാൻഡ് ഇഫ്താർ സംഗമം സംഘടിപ്പിച്ചു


കാക്കടവ് : ജാതിയുടെയും മതത്തിന്റെയും വർഗ്ഗ വർണ്ണങ്ങളുടെയും പേരിൽ മനുഷ്യൻ പരസ്പരം പോരടിക്കുന്ന വർത്തമാനകാലത്തിൽ വ്യത്യസ്തമായ ഒരു അനുഭൂതി പകരുകയാണ് കാക്കടവ് പാലത്തിനു മുകളിൽ സംഘടിപ്പിച്ച ഈ ഇഫ്താർ സംഗമം. സമൂഹത്തിലെ നാനാ തുറകളിൽപ്പെട്ട ആളുകളെ സംഘടിപ്പിച്ചുകൊണ്ട് നടത്തിയ ഇഫ്താർ വിരുന്ന് എന്തുകൊണ്ടും നാടിൻറെ സാമുദായിക ഐക്യം വിളിച്ചോതുന്നത് കൂടിയായി.മതവും ജാതിയും മനുഷ്യനെ തിരിച്ചറിയാനുള്ള അടയാളം മാത്രമാണെന്നും അതിനപ്പുറം മാനുഷിക സൗഹാർദ്ദവും സഹകരണവും ആണ് മനുഷ്യൻറെ ഏറ്റവും വലിയ നന്മയെന്ന് വിളംബരം ചെയ്തു കൊണ്ടാണ് ഇഫ്താർ സംഗമം പര്യവസാനിച്ചത്. സംഗമത്തിൽ വിവിധ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക മത സംഘടന നേതാക്കൾ സംബന്ധിച്ചു.

No comments