Breaking News

നീലേശ്വരം പാലായിൽ ഭക്ഷ്യവിഷബാധ;നിരവധി പേർ വിവിധ ആശുപത്രികളിൽ ചികിത്സ തേടി


കഴിഞ്ഞദിവസം  നീലേശ്വരം പാലായിലെ തറവാട് ക്ഷേത്രോത്സവത്തോടനുബന്ധിച്ച് നടന്ന അന്നദാനത്തിൽ ഭക്ഷണം കഴിച്ചവർക്ക് ഭക്ഷ്യവിഷയേറ്റു. ചർദ്ദിയും തലവേദനയും അനുഭവപ്പെട്ടതിനെ  തുടർന്ന് സ്ത്രീകളും കുട്ടികളും അടക്കം  നിരവധി പേർ  നീലേശ്വരത്തെ വിവിധ ആശുപത്രികളിൽ ചികിത്സ തേടിയെത്തി.അതേസമയം ഭക്ഷ്യവിഷബാധയില്‍ ആശങ്കവേണ്ടെന്നും ആര്‍ക്കും ഗുരുതരമല്ലെന്നും പ്രതിരോധ നടപടികള്‍ ആരംഭിച്ചിട്ടുണ്ടെന്നും നീലേശ്വരം താലൂക്ക് ആശുപത്രിയിലെ മെഡിക്കല്‍ സൂപ്രണ്ട് ഡോ.എം.ടി.മനോജ് പറഞ്ഞു.  

No comments