Breaking News

നീലേശ്വരം റെയിൽവേ സ്റ്റേഷനിൽ ഗ്രൂപ്പ്‌ ബുക്കിങ് സംവിധാനം നിലവിൽ വന്നു മലയോര മേഖലയിലെ ആളുകൾക്കളുടെ കൂട്ടമായുള്ള യാത്രകൾക്ക് ഈ സംവിധാനം ഗുണം ചെയ്യും


നീലേശ്വരം റെയിൽവേ സ്റ്റേഷനിൽ ഗ്രൂപ്പ്‌ ബുക്കിങ് സംവിധാനം നിലവിൽ വന്നു. മലയോര മേഖലയിലെ ഏഴ് പഞ്ചായത്തുകളിലെ ഉൾപ്പെടെയുള്ള ആളുകൾക്കും, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ക്ലബ്ബുകൾ, കൂട്ടായ്മകൾ, വിവാഹം, സമ്മേളനങ്ങൾ,തുടങ്ങിയ ആവശ്യങ്ങൾക്ക് പോകുന്നവർക്കും ഈ സംവിധാനം ഗുണം ചെയ്യും. 2023 ഫെബ്രുവരിയിൽ പാലക്കാട്‌ റെയിൽവേ ഡിവിഷൻ മാനേജർ അരുൺകുമാർ ചതുർവേദി, സ്റ്റേഷൻ സന്ദർശിച്ചപ്പോൾ, എൻ ആർ ഡി സി ഭാരവാഹികൾ ഈ വിഷയം ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. താമസിയാതെ ഗ്രൂപ്പ്‌ ബുക്കിങ് സംവിധാനം  നിലവിൽ വരുമെന്ന് ഡി ആർ എം അറിയിച്ചിരുന്നു.തുടർന്ന്,ഉദ്യോഗസ്ഥരുടെ ജോലി സമയം ക്രമീകരിക്കുന്നതുൾപ്പടെയുള്ള കാര്യങ്ങൾ ചെയ്യേണ്ടിയിരുന്നു. അങ്ങനെയാണ്, ഈ സംവിധാനം പ്രാബല്യത്തിൽ വരാൻ അല്പം വൈകിയത്. നിലവിൽ രാവിലെ 8 മണി മുതൽ, രാത്രി 8 മണി വരെയുള്ള സമയത്ത് യാത്രക്കാർക്ക് ഈ സേവനം ഉപയോഗപ്പെടുത്താം

No comments