Breaking News

വെള്ളരിക്കുണ്ട് ടൗണിൽ കളിതമാശകൾ പറയാൻ ഇനി അച്ചായനില്ല മഠത്തിക്കാട്ടുകുന്നേൽ തോമസ് ഈപ്പൻ്റെ സംസ്കാരം ഇന്ന് നാലുമണിക്ക്


വെള്ളരിക്കുണ്ട് : ഇന്നലെ അന്തരിച്ച വെള്ളരിക്കുണ്ടിലെ ആദ്യകാല കുടിയേറ്റ കർഷകനും സിനിമാ തീയ്യറ്റർ ഉടമയും കേരള കോൺഗ്രസ് നേതാവുമായ മഠത്തിക്കട്ടുകുന്നേൽ തോമസുകുട്ടിച്ചേട്ടന്റെ (തോമസ് ഈപ്പൻ  - 73) സംസ്കാരം ഇന്ന് നാലുമണിക്ക് വെള്ളരിക്കുണ്ട് ലിറ്റിൽ ഫ്ലവർ ഫൊറോന ദേവാലയ സെമിത്തേരിയിൽ നടക്കും


അപരിചരായ ആളുകളെപ്പോലും തൻ്റെ സ്വതസിദ്ധമായ നർമ്മ സംഭാഷത്തിലൂടെ പ്രിയപ്പെട്ടവരാക്കുന്ന കഴിവ് അച്ചായനുണ്ടായിരുന്നു. വിപുലമായ സൗഹൃദ വലയത്തിന് ഉടമ കൂടിയായിരുന്നു തോമസ്കുട്ടിച്ചേട്ടൻ.  മലയോര ജനതയ്ക്ക് മറ്റ് വിനോദോപാധികൾ ഇല്ലാതിരുന്ന ഒരു കാലത്ത് സിനിമയുടെ മായികലോകം കാട്ടിത്തന്ന കൊട്ടകയാണ് വെള്ളരിക്കുണ്ട് വീനസ് തീയ്യറ്റർ. പ്രേക്ഷകർ ഒന്നാകെ ഇഷ്ട താരങ്ങളെ സ്ക്രീനിൽ കണ്ട് ആനന്ദിക്കുമ്പോൾ അച്ചായനും അഭിമാനിക്കാവുന്ന നിമിഷങ്ങളായിരുന്നു അത്.


ഇന്നലെ ഉച്ചവരെ നഗരത്തിൽ പതിവു തമാശകളും രാഷ്ട്രീയ ചർച്ചകളുമായി കർമ്മനിരതനായിരുന്ന തോമസുകുട്ടിച്ചേട്ടന് ഉച്ചയ്ക്ക്  ഒരുമണിയോടെ നെഞ്ച് വേദന അനുഭവപ്പെട്ടതിനെ തുടർന്ന് വെള്ളരിക്കുണ്ടിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു 


ശേഷം വിദഗ്ധ ചികിത്സയ്ക്കായി ആംബുലസിൽ കാഞ്ഞങ്ങാടേക്ക് കൊണ്ടുപോകും വഴിയാണ് അപ്രതീക്ഷിത മരണം സംഭവിച്ചത്. 


നഗരത്തിലെ നിത്യസാന്നിധ്യമായിരുന്ന നാട്ടുകാരുടെ പ്രിയപ്പെട്ടവനായ അച്ചായന്റെ നിനയ്ക്കാത്ത വേർപാട് വെള്ളരിക്കുണ്ടുകാരെ തീരാ ദുഃഖത്തിലാഴ്ത്തി 

ഭാര്യ :

സാലി തോമസ്

മക്കൾ: 

മാഗി തോമസ് 

മേഘ തോമസ് 

മരിയ തോമസ്


സഹോദരങ്ങൾ : 

എം. ഇ ജോർജ് , 

ജോസ് ഈപ്പൻ

ജെയിംസ് ഈപ്പൻ

കുഞ്ഞുമോൾ ഈപ്പൻ

No comments