Breaking News

മുണ്ട്യാനം ശ്രീ വിഷ്ണുമൂർത്തി ദേവസ്ഥാനം ഒറ്റക്കോല മഹോത്സവം ഏപ്രിൽ 6, 7 തീയതികളിൽ നടക്കും


മുണ്ട്യാനം ശ്രീ വിഷ്ണുമൂർത്തി ദേവസ്ഥാനം ഒറ്റക്കോല മഹോത്സവം ഏപ്രിൽ 6, 7 തീയതികളിലായി നടക്കും. ഒറ്റക്കോലത്തിന് മുന്നോടിയായി ഏപ്രിൽ അഞ്ചിന് മതസൗഹാർദ്ദം ഊട്ടിയുറപ്പിച്ച് സമൂഹ നോമ്പുതുറ നടക്കും. തുടർന്ന് സുവനീർ കമ്മിറ്റി ഒരുക്കിയ പുസ്തക പ്രകാശനം നടക്കും. പ്രശസ്ത കവി ദിവാകരൻ വിഷ്ണുമംഗലം പ്രകാശനം നിർവഹിക്കും. നമ്പ്യാർ കൊച്ചി ഹംസത്തുൽ ഇസ്ലാം ജുമാ മസ്ജിദ് സെക്രട്ടറി അബ്ബാസ് ഹാജി പുസ്തകം ഏറ്റുവാങ്ങും.

ഒറ്റക്കോല മഹോത്സവത്തിന് തുടക്കം കുറിച്ച് ഏപ്രിൽ ആറിന് ശനിയാഴ്ച രാവിലെ 10 മണിക്ക് കലവറനിറയ്ക്കൽ ഘോഷയാത്ര നടക്കും. തുടർന്ന് ഉച്ചയ്ക്ക് 12.30 മുതൽ അന്നദാനം, വൈകിട്ട് ആറുമണിക്ക് ദീപവും തിരിയും എഴുന്നള്ളിക്കൽ, 6.30 ന് ദീപാരാധന, തുടർന്ന് തിടങ്ങൽ, 7 മണിക്ക് മേലേരിക്ക് അഗ്നിപകരൽ, രാത്രി 8 ന് അന്നദാനം, 9 ന് വിഷ്ണുമൂർത്തിയുടെ തോറ്റം പുറപ്പാട്, 10ന് പനിയൻ തെയ്യം എന്നിവ നടക്കും. തുടർന്ന് ചലച്ചിത്ര പിന്നണി ഗായിക കീർത്തന ശബരീഷ് നയിക്കുന്ന കാലിക്കറ്റ് മില്ലേനിയം വോയിസിൻ്റെ  ലൈറ്റ്ഷോ  ഗാനമേളയും, കരിമരുന്ന് പ്രയോഗവും നടക്കും. ഏപ്രിൽ 7ന് ഞായറാഴ്ച പുലർച്ചെ രണ്ടു മണിക്ക് രക്തചാമുണ്ഡിയുടെ പുറപ്പാട്, പുലർച്ചെ അഞ്ചു മണിക്ക് വിഷ്ണുമൂർത്തിയുടെ അഗ്നിപ്രവേശം എന്നിവ നടക്കും. 


വാർത്താസമ്മേളനത്തിൽ സംഘാടക  സമിതി ചെയർമാൻ ബാലചന്ദ്രൻ,  വർക്കിങ് ചെയർമാൻ സി. കെ പത്മനാഭൻ മാസ്റ്റർ,  കൺവീനർ പി. ഗോപാലകൃഷ്ണൻ, വൈസ് ചെയർമാൻ എം. കെ ചന്തുഞ്ഞി, ട്രഷറർ ലാൽ കൃഷ്ണൻ എന്നിവർ പങ്കെടുത്തു.

No comments