Breaking News

നാട്ടിലേക്ക് പുറപ്പെട്ട പ്രവാസി വ്യാപാരി മരണപ്പെട്ടു ബല്ലാ കടപ്പുറം സ്വദേശി സി.പി ഉസ്മാനാണ് മരണപ്പെട്ടത്


വിമാനത്തിനകത്ത് അബോധാവസ്ഥയിലായ പ്രവാസി വ്യാപാരി മരണപ്പെട്ടു. ബല്ലാ കടപ്പുറം ഇട്ടമ്മല്‍ നൂറ് പള്ളിക്ക് സമീപത്തെ സി.പി ഉസ്മാനാണ് (54) മരണപ്പെട്ടത്. പരേതരായ മുഹമ്മദ് കുഞ്ഞ്-ആസിയ ദമ്പതികളുടെ മകനാണ്. കടുത്ത തലവേദനയെ തുടര്‍ന്ന് മകന്‍ മിഷ്ബാഗിനൊപ്പം വിദഗ്ധ ചികിത്സയ്ക്കായി നാട്ടിലേക്ക് വരുമ്പോഴാണ് വിമാനത്തില്‍ അബോധാവസ്ഥയിലായത്. കണ്ണൂര്‍ വിമാനത്താവളത്തില്‍ എത്തിയ ഉടന്‍ കണ്ണൂര്‍ മിംസ് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഭാര്യ അഫ്‌സത്ത്. മക്കള്‍:മഫ് യൂനാ, ജൗഹര്‍, മെഹബൂബ. മരുമകന്‍ ജവാദ്.


No comments