Breaking News

പ്രമുഖ കോൺഗ്രസ് നേതാവായിരുന്ന തങ്കച്ചൻ തോമസിന്റെ ഒന്നാം ചരമ വാർഷിക ദിനത്തിൽ ബളാൽ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്യത്തിൽ കല്ലഞ്ചിറയിൽ അനുസ്മരണ യോഗം സംഘടിപ്പിച്ചു


ബളാൽ : മലയോരത്തെ പ്രമുഖ കോൺഗ്രസ് നേതാവായിരുന്ന തങ്കച്ചൻ തോമസിന്റെ ഒന്നാം ചരമ വാർഷിക ദിനത്തിൽ ബളാൽ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്യത്തിൽ കല്ലഞ്ചിറയിൽ  അനുസ്മരണ യോഗം സംഘടിപ്പിച്ചു .

ഡിസിസി വൈസ് പ്രസിഡന്റ്‌ പി ജി ദേവ് അനുസ്മരണ പ്രഭാഷണം നടത്തി . യോഗത്തിൽ ബളാൽ പഞ്ചായത്ത്‌ പ്രസിഡന്റും കർഷക കോൺഗ്രസ്‌ കാസറഗോഡ് ജില്ലാ പ്രസിഡന്റും ആയ  രാജു കട്ടക്കയം തങ്കച്ചൻ തോമസിന്റെ ഫോട്ടോയിൽ പുഷ്പാർച്ചന നടത്തി. ഡിസിസി സെക്രട്ടറി ഹരീഷ് പി നായർ , മുസ്ലിംലീഗ് ജില്ലാ കമ്മിറ്റി അംഗം എ സി  ലത്തീഫ് ,കേരള കോൺഗ്രസ്‌ നേതാവ് പ്രിൻസ് ജോസഫ് , മണ്ഡലം പ്രസിഡന്റ് എം പി ജോസഫ് , സണ്ണി കള്ളിവയൽ , വിഎം ശിഹാബ് , എൽ കെ  ബഷിർ കല്ലഞ്ചിറ , രാധാമണി , പി  പത്മാവതി , ഷോബി ജോസഫ് , ബിൻസി ജെയിൻ , മോൻസി ജോയ് , വിഎം. ബഷിർ , മാർട്ടിൻ , അബ്‌ദുൾ കാദർ , സാജൻ ജോസഫ് , സാബു കോനാട്ട് , ബിജു ചാമക്കാല , ജെയിംസ് പടിഞ്ഞാറെമുറി , രാഘവൻ അരിങ്കൽ  , ബേബി കുഞ്ചിരകാട്ട് , സുരേന്ദ്രൻ , ഫൈസൽ ഇടത്തോട് , സോളി വർഗീസ്  , സജീർ , എബ്രഹാം , അനിത , ഷൈനി സിബി , ലത്തീഫ് എന്നിവർ സംസാരിച്ചു


No comments