Breaking News

ഉൽസവം കാണാൻ എത്തിയ കുന്നുംകൈയിലെ സൈനികനും കുടുംബത്തിനും നേരെ ആക്രമം : പ്രതികളെ പോലീസ് പിടികൂടുന്നില്ലെന്ന് പരാതിക്കാരൻ


ചിറ്റാരിക്കാൽ : ഉൽസവം കാണാൻ എത്തിയ സൈനികനും കുടുംബത്തിനും നേരെ ആക്രമം നടത്തിയതിന് പോലിസ് പരാതി നൽകിയിട്ടും പ്രതികളെ പിടികൂടാൻ പോലീസ് തയ്യാറാവുന്നില്ലെന്ന് കുന്നുംകൈ സ്വദേശിയും പശ്ചമ ബംഗാളിൽ സൈനികനായി ജോലി ചെയ്യുന്ന നിധിൻ ബാബു പത്ര സമ്മേളനത്തിൽ പറഞ്ഞു.

ഈ കഴിഞ്ഞ ഏപ്രിൽ നാലാം തിയ്യതി വടക്കെ പുലിയന്നൂരിൽ ഒറ്റ കോലം കാണാൻ പോയ നിധിനും കുടുംബവുമാണ് ആക്രമണത്തിന് ഇരയായത്.

ഉത്സവത്തിന്റെ ഭാഗമായി നടന്ന ഗാനമേള കഴിഞ്ഞ് തൊട്ടടുത്ത സ്കൂളിൽ വിശ്രമിക്കുന്ന സമയത്ത് അനീഷ് എന്ന വ്യക്തിയുടെ നേതൃത്വത്തിൽ ഒരു സംഘം വരികയും നിങ്ങൾക്ക് ഇവിടെന്തു കാര്യം എന്ന് ചോദിച്ച് തന്റെ കോളറിന് പിടിച്ചെന്നാണ് നിധിൻ പറയുന്നത്.  ഭാര്യയും അനിയത്തിമാരും എഴു ന്നേൽക്കുകയും തന്നെയും സഹോദരനെയും മർദ്ദിക്കുന്നത് കണ്ടപ്പോൾ നില വിളിക്കുകയുമായിരുന്നു. അതിനിടയിൽ ഇത് തന്റെ ഭർത്താവാണ് മർദ്ദിക്കരുത് എന്ന് തന്റെ ഭാര്യ പറയുന്നത് കേൾക്കാതെ ഭാര്യയെയും അനുജത്തിയെയും വസ്ത്രം വലിച്ച് താഴ്ത്തി മാനഹാനി വരുത്തുകയുമാണ് സംഘം ചെയ്തതെന്നും നിധിൻ പരാതിയിൽ പറയുന്നു. ഇത് കണ്ട് തടയാൻ പോയ തന്നെയും സഹോദരനെയും ക്രൂരമായി മർദ്ദിച്ചതായും നിധിൻ പറയുന്നു. അനീഷ്, ഉപേന്ദ്രൻ, രജീഷ് എന്നിവരുടെ നേതൃത്വത്തിലുള്ള 15 അംഗം സംഘത്തിനെ  ഭാര്യക്ക് അറിയാവുന്നത് കണക്കിലെടുത്ത് ആക്രമത്തിന് ഇരയായി നീലേശ്വരം താലൂക്കാസ്പത്രി ചികിൽസയ്ക്ക് ശേഷം നീലേശ്വരം പൊലിസിൽ പരാതി നൽകിയതായും നിധിൻ പറഞ്ഞു. ശേഷം പൊലിസ് കേസെടുത്തിട്ടും അറസ്റ്റ് അടക്കമുള്ള നടപടി ക്രമങ്ങൾ ഇതുവരെ നടന്നിട്ടില്ലെന്നും ആരോപിക്കുന്നു. അന്ന് തന്നെ സംഭവം ഒത്തു തീർപ്പിനായി വന്നെങ്കിലും അതിന് നിധിൻ ബാബു വഴങ്ങിയില്ല. ശേഷം പൊലിസ് അറസ്റ്റ് അടക്കമുള്ള നടപടി സ്വീകരിക്കാത്തതിനാൽ ആദ്യം ഡി.വൈ.എസ്.പി യെ വിളിച്ച് വിവരം പറഞ്ഞു എന്നിട്ടും പൊലിസ് പ്രതികളെ അറസ്റ്റ് ചെയ്തില്ല. സംഭവം നടന്ന് പത്ത് ദിസവമായിട്ടും പൊലിസ് ഇതവരെ പ്രതികളെ അറസ്റ്റ് ചെയ്തില്ലെന്നുമാണ് നിധിൻ ബാബു ആരോപിക്കുന്നത്.

No comments