പൂടംകല്ലിൽ ബ്യൂട്ടിപാർലർ ഉടമയുടെ ബാഗിൽ സൂക്ഷിച്ച ഒരു ലക്ഷം രൂപയുടെ സ്വർണ്ണം കവർന്നു
രാജപുരം: ബാഗിൽ സൂക്ഷിച്ച ഒരു ലക്ഷം രൂപ സ്വർണ്ണമാല മോഷണം പോയതായി പരാതി. അട്ടേങ്ങാനം പാറക്കല്ല് സ്വദേശിനിയും പൂടംകല്ലിലെ ബ്യൂട്ടിപാർലർ ഉടമയുമായ കെ വി സന്ധ്യയുടെ2 പവൻ തൂക്കം വരുന്ന സ്വർണ്ണമാലയാണ് സ്ഥാപനത്തിൽ സുക്ഷിച്ച് ബാഗിൽ നിന്നും മോഷണം പോയത്.
മാർച്ച് 24ന് രാവിലെ 8 നും ഉച്ചക്ക് 1.30 മണിക്കും ഇടയിലുള്ള സമയത്താണ് സ്വർണ്ണം നഷ്ടപ്പെട്ടത്. സംഭവത്തിൽ കൂടെ ഷോപ്പിൽ ജോലി ചെയ്തു വരുന്ന യുവതിയെ സംശയിക്കുന്നതായും സന്ധ്യ രാജപുരം പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു.
No comments