Breaking News

സ്കൂൾ വരാന്തയിൽ സെക്യൂരിറ്റി ജീവനക്കാരൻ മരിച്ച നിലയിൽ ആനന്ദാശ്രമം സ്വദേശി കെ.ബാലഗോപാലൻ 77 ആണ് മരിച്ചത്


കാഞ്ഞങ്ങാട് : സ്കൂളിൻറെ വരാന്തയിൽ സെക്യൂരിറ്റി ജീവനക്കാരനെ മരിച്ച നിലയിൽ കണ്ടെത്തി. ചിത്താരി അസീസിയ ഇംഗ്ലീഷ് മീഡിയം സ്കൂളിലെ കാവൽക്കാരൻ ആനന്ദാശ്രമത്തെ കെ.ബാലഗോപാലൻ 77 ആണ് മരിച്ചത്. ഇന്ന് രാവിലെ 8 മണിയോടെയാണ് കണ്ടത്. കസേരയിൽ ഇരുന്ന നിലയിൽ താഴെ വീണ് മരിച്ച നിലയിലാണ് കണ്ടത്. സ്കൂൾ അധികൃതർ നൽകിയ വിവരത്തെ തുടർന്ന് ഹോസ്ദുർഗ് എസ്.ഐ കെ.ടി. ഹരിദാസൻ സ്ഥലത്തെത്തി. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. 10 വർഷത്തോളമായി ഇതേ സ്കൂളിലെ സെക്യൂരിറ്റിയായിരുന്നു. സ്കൂളിൽ തന്നെയായിരുന്നു താമസം.

No comments