Breaking News

ഭാര്യയെ പൂട്ടിയിട്ട് ഭർത്താവ് വീടിന്റെ സിറ്റൗട്ടിൽ തൂങ്ങിമരിച്ചു മുള്ളേരിയയിലെ സ്റ്റുഡിയോ ജീവനക്കാരനായ പ്രവീൺ ആണ് മരണപ്പെട്ടത്


കാസർഗോഡ് : ഭാര്യയെ കിടപ്പുമുറിയിൽ പൂട്ടിയിട്ട ശേഷം ഭർത്താവ് വീട്ടുവരാന്തയിൽ തൂങ്ങിമരിച്ചു. ഉക്കിനടുക്ക കാര്യാട് ഹൗസിലെ പരേതനായ ആനന്ദ നായിക് ശാരദ ദമ്പതികളുടെ മകൻ പ്രവീണ (33) ആണ് മരിച്ചത്.

ചൊവ്വാഴ്ച രാത്രി വീട്ടുകാർ സമീപത്ത് പൂജയ്ക്ക് പോയിരുന്നു പ്രവീണയുടെ ഭാര്യ പൂജയിൽ പങ്കെടുക്കാൻ പോയിരുന്നില്ല. വീട്ടുകാർ പൂജകഴിഞ്ഞു തിരിച്ചെത്തിയപ്പോഴാണ് പ്രവീണ വീട്ടിലെ വരാന്തയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഭാര്യ മമത ഉറങ്ങിക്കിടന്ന മുറി പുറമെനിന്ന് പൂട്ടിയിട്ട നിലയിലായിരുന്നു. ബദിയടുക്ക പോലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റ്മാർട്ടത്തിനായി ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

മുള്ളേരിയയിലെ സ്റ്റുഡിയോ ജീവനക്കാരനായിരുന്നു പ്രവീൺ. ഭാര്യ: മമത. ഏക മകൾ തൻവിക. സഹോദരങ്ങൾ: പ്രശാന്ത്,പ്രകാശ്, പ്രദീപ്,

No comments