Breaking News

ആദൂരിൽ പുഴയിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു

കാസർകോട്: പയസ്വിനി പുഴയിൽ കുളിക്കുന്നതിനിടെ യുവാവ് മുങ്ങി മരിച്ചു. ആദൂർ മഞ്ഞംപാറ സ്വദേശി താമസിക്കുന്ന ഇല്യാസാ(31)ണ് മരിച്ചത്. ഞായാറാഴ്ച വൈകീട്ട് ആറരയോടെ മഞ്ഞംപാറ മേത്തുങ്കാൽ കടവിലാണ് സംഭവം. കുളിക്കുന്നതിനിടെ മുങ്ങിത്താഴുകയായിരുന്നു. ഉടൻ നാട്ടുകാർ രക്ഷാപ്രവർത്തനം നടത്തി. കാസർകോട് നിന്നെത്തിയ ഫയർഫോഴ്സ് ടീം എട്ടരയോടെ മൃതദേഹം പുറത്തെടുത്തു. പിന്നീട് മൃതദേഹം കാസർകോട് ജനറൽ ആശുപത്രിയിലേക്ക് മാറ്റി. തിങ്കളാഴ്ച രാവിലെ പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും. മഞ്ഞംപാറയിലെ മുഹമ്മദിന്റെയും ദൈനബിയുടെയും മകനാണ്. സഹോദരങ്ങൾ: നാസർ, റസാഖ്, ലത്തീഫ് സഖാഫി, സാജിദ് സഖാഫി, ഫൗസിയ, നൂറുജാബി, ഖൈറുന്നീസ, മിസിരിയ

No comments